സിബിഐ ഇറങ്ങി…!! തരംഗം തീര്‍ത്ത മമ്മൂക്കയുടെ പുതിയ ഫോട്ടോ..!!

പ്രായത്തെ പിറകോട്ടടിപ്പിച്ച് താരരാജാവ് മമ്മൂക്കയുടെ ഓരോ വിശേഷങ്ങളും സിനിമകളും ഇവിടെ ചരിത്രം കുറിയ്ക്കുകയാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച് തന്റെ സിബിഐ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് ആരാധകരുടെ പ്രിയപ്പെട്ട മമ്മൂക്ക. സിബിഐ സീരീസിന്റെ അഞ്ചാം ഭാഗത്തിനായി ആവേശത്തോടെ കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്കിടയിലേക്ക് ആകാംക്ഷയുടെ ആക്കം കൂട്ടിക്കൊണ്ടാണ് മമ്മൂക്കയുടെ ഫോട്ടോകളും ലൊക്കേഷന്‍ വിശേഷങ്ങളും എത്തുന്നത്. ഇപ്പോഴിതാ സേതുരാമയ്യറായി ആ ഗെറ്റപ്പില്‍ നടന്നു വരുന്ന താരരാജാവിന്റെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

മമ്മൂക്ക തന്നെയാണ് ഈ ഫോട്ടോ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. കെട്ടിലും മട്ടിലും മാറ്റമുണ്ടോ ഈ അഞ്ചാം ഭാഗത്തില്‍ എന്ന് ചോദിച്ച് എത്തിയ ആരാധകരുടെ സംശയത്തിന് ഇതോടെ ഉത്തരം ആയിരിക്കുകയാണ്.

k madhu about cbi 5 the brain

ഇതിന് മുന്‍പും ഷൂട്ടിംഗ് സെറ്റിലെ മറ്റ് ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. എന്നാല്‍ പുതിയ ഭാഗത്തിലെ തന്റെ ലുക്ക് മമ്മൂട്ടി തന്നെ പങ്കുവെയ്ക്കുമ്പോള്‍ ആരാധകര്‍ക്കും അത് സ്‌പെഷ്യലാണ്. എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും മമ്മൂട്ടിയുടെ സേതുരാമയ്യരെ വെള്ളിത്തിരയിലെത്തിക്കുന്നത്. സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മാണം.

മലയാള സിനിമയില്‍ നിരവധി ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകള്‍ സമ്മാനിച്ച സ്വര്‍ഗ്ഗചിത്രയുടെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവ് കൂടിയാണ് ചിത്രം. മമ്മൂട്ടിയ്‌ക്കൊപ്പം വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇനി സങ്കീര്‍ണമായ കേസുകളുടെ ചുരുളഴിക്കാന്‍ എത്തുന്ന സേതുരാമയ്യരുടെ വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

 

 

Previous articleകുടുംബത്തോടുള്ള സന്തോഷ നിമിഷങ്ങളുമായി മഞ്ജുവാര്യർ !!
Next articleമറ്റു നടന്മാരുടെ നല്ല സിനിമകൾ എനിക്ക് ‘Home Work’ ആണ് !