രണ്ട് കിഡ്നിയും തകരാറിലായി ' മമ്മൂക്ക' - മലയാളം ന്യൂസ് പോർട്ടൽ
Film News

രണ്ട് കിഡ്നിയും തകരാറിലായി ‘ മമ്മൂക്ക’

മമ്മൂട്ടിയുടെ  ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റിന് താഴെ ചികിത്സാസഹായം ആവശ്യപ്പെട്ട് കമന്‍റിട്ടയാള്‍ക്ക് സഹായവുമായി മമ്മൂട്ടി. രണ്ട് കിഡ്നിയും തകരാറിലായ ജയകുമാര്‍ എന്നയാളാണ് ചികിത്സയ്ക്ക് സഹായിക്കണമെന്ന് അപേക്ഷിച്ച് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജില്‍ കമന്‍റിട്ടത്.

 

‘എന്‍റെ പേര് ജയകുമാര്‍, എറണാകുളം ജില്ലയിലെ കോലഞ്ചേരിയിലെ ഒരു ചെറിയ മുറിയിലാണ് താമസം. രണ്ട് കിഡ്നിയും തകരാറിലാണ്,ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസ് ചെയ്യണം,കൂടാതെ എന്‍റെ ഹൃദയവും തകരാറിലാണ്,എന്നെ സഹായിക്കാന്‍ ബന്ധുക്കളൊന്നുമില്ല. ചികിത്സയ്ക്ക് മാസം 40,000 രൂപ വേണം. പക്ഷേ എനിക്ക് ഭക്ഷണത്തിനു പോലും പണം കണ്ടെത്താനാവുന്നില്ല. ആത്മഹത്യ അല്ലാതെ വേറെ വഴിയില്ല. മമ്മൂക്ക എന്നെയൊന്ന് സഹായിക്കണം’ എന്നായിരുന്നു ജയകുമാറിന്‍റെ കമന്‍റ്.

മൊബൈല്‍  നമ്പരും ചികിത്സിക്കുന്ന ഡോക്ടറുടെയും ആശുപത്രിയുടെയും നമ്പരും ഉള്‍പ്പെടെയായിരുന്നു ജയകുമാറിന്‍റെ കമന്‍റ്.ജയകുമാര്‍ പറഞ്ഞത് സത്യമാണെന്ന് മനസ്സിലാക്കിയ ശേഷം  ഇതേക്കുറിച്ച് അന്വേഷിക്കാനും വേണ്ട സഹായങ്ങള്‍ നല്‍കാനും തന്‍റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന റോബര്‍ട്ടിനോട് പറയുകയും താരം  ചെയ്യ്തു.

Join Our WhatsApp Group

Trending

To Top
Don`t copy text!