‘ഇക്കാ ഫോണ്‍ കള്ളന്‍ കൊണ്ടുപോയോ’: മമ്മൂട്ടിയുടെ എഫ്ബി പേജില്‍ ‘സല്യൂട്ട്’ വീഡിയോയ്ക്ക് കമന്റ് പെരുമഴ

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുകയും സ്വന്തം പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്നതുമായ പുതുചിത്രം ‘സല്യൂട്ട്’-ന്റെ ട്രെയ്‌ലര്‍, മമ്മുക്കയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ കമന്റ് ബോക്‌സില്‍ വൈറല്‍ കമന്റുകളുടെ പെരുമഴ. ഇക്കയുടെ ഫോണ്‍ വീണ്ടും മോഷണം പോയോ…

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുകയും സ്വന്തം പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്നതുമായ പുതുചിത്രം ‘സല്യൂട്ട്’-ന്റെ ട്രെയ്‌ലര്‍, മമ്മുക്കയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ കമന്റ് ബോക്‌സില്‍ വൈറല്‍ കമന്റുകളുടെ പെരുമഴ. ഇക്കയുടെ ഫോണ്‍ വീണ്ടും മോഷണം പോയോ എന്ന ചോദ്യവുമായാണ് പ്രേക്ഷകര്‍ മമ്മുക്കയുടെ പേജ് കീഴടക്കുന്നത്.

മുമ്പ് കുറുപ്പ് സിനിമയുടെ പ്രോമോഷന്‍ കണ്ടന്റുകള്‍ മമ്മൂട്ടിയുടെ പേജില്‍ പ്രത്യക്ഷപ്പെട്ടത് ഏറെ ശ്രദ്ധേയമായിരുന്നു. താരപുത്രന്‍ എന്ന പദവിയുടെ പിന്‍ബലമില്ലാതെ സ്വന്തം കഴിവുകൊണ്ട് ദുല്‍ഖര്‍ വളര്‍ന്നുവരണമെന്ന ചിന്തകൊണ്ടാകാം, പൊതുവെ മകന്റെ സിനിമകള്‍ക്ക് പ്രൊമോഷന്‍ നല്‍കുന്നതില്‍ മമ്മുക്ക ശ്രമിക്കാറില്ലായിരുന്നു.

ഇതിനിടയിലാണ് അപ്രതീക്ഷിതമായി ‘കുറുപ്പ്’ സിനിമയുടെ പ്രൊമോഷന്‍ കണ്ടന്റുകള്‍ മമ്മുക്കയുടെ പേജില്‍ പ്രത്യക്ഷപ്പെട്ടത്. ഈ സംഭവം പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായതിന് പിന്നാലെ, വാപ്പച്ചി അറിയാതെ താന്‍ തന്നെയാണ് ഇവ പോസ്റ്റ് ചെയ്തതെന്ന വെളിപ്പെടുത്തലുമായി ദുല്‍ഖര്‍ രംഗത്തെത്തിയിരുന്നു.

താന്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ ദുല്‍ഖര്‍ മൊബൈല്‍ എടുത്തുകൊണ്ടുപോയതും, പിന്നീട് പേജില്‍ കുറുപ്പിന്റെ പ്രൊമോഷന്‍ കണ്ടന്റുകള്‍ പ്രത്യക്ഷപ്പെടതായും മമ്മുക്ക ഒരു ഇന്റര്‍വ്യൂവില്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലൊണ് ‘സല്യൂട്ട്’ന്റെ ട്രെയ്‌ലര്‍ പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ട്രോളുകള്‍ തോല്‍ക്കുന്ന കമന്റുകളാണ് പോസ്റ്റിന് കീഴില്‍ പ്രത്യക്ഷപ്പെടുന്നത്. ‘ഫോണ്‍ മോഷണം പോകാതിരിക്കാന്‍ വല്ല അരിച്ചാക്കിലോ, തലയിണയ്ക്ക് കീഴിലോ വെയ്ക്കാന്‍ ഇനിമുതല്‍ ഇക്ക ശ്രദ്ധിക്കണം’ എന്ന് തുടങ്ങി കമന്റുകളുടെ പെരുമഴ തുടരുകയാണ്.