അമ്പിളി ചേട്ടന് ജന്മദിന ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടിയും മോഹന്‍ലാലും!!!

മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് പിറന്നാള്‍ ആശംസയുമായി മമ്മൂട്ടിയും മോഹന്‍ലാലും. ഒരുമിച്ച് പങ്കിട്ട ഫ്രേമുകളും ഒരുപാട് കാലത്തെ സ്‌നേഹവും നിറച്ച്, നടന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുകയാണ്. ഒരായിരം കഥ പറയുന്ന രണ്ട് ചിത്രങ്ങളും താരങ്ങള്‍…

മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് പിറന്നാള്‍ ആശംസയുമായി മമ്മൂട്ടിയും മോഹന്‍ലാലും. ഒരുമിച്ച് പങ്കിട്ട ഫ്രേമുകളും ഒരുപാട് കാലത്തെ സ്‌നേഹവും നിറച്ച്, നടന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുകയാണ്. ഒരായിരം കഥ പറയുന്ന രണ്ട് ചിത്രങ്ങളും താരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ജഗതി ശ്രീകുമാറിന്റെ 72-ാം പിറന്നാളാണിന്ന്.

‘പ്രിയപ്പെട്ട അമ്പിളി ചേട്ടന് ജന്മദിന ആശംസകള്‍’ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. ‘പ്രിയപ്പെട്ട ജഗതി ശ്രീകുമാറിന് ജന്മദിന ആശംസകള്‍’ എന്ന് മമ്മൂട്ടിയും കുറിച്ചു. സിനിമാ മേഖലയില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും നിരവധിപേര്‍ ജഗതിയ്ക്ക് ആശംസകള്‍ അറിയിക്കുന്നുണ്ട്.

മകള്‍ക്കൊപ്പം പാട്ടുപാടുന്ന ജഗതിയുടെ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ‘ക്യാഹൂവാ തേരാവാദ്’ എന്ന പ്രശസ്തമായ റാഫി ഗാനമാണ് മകള്‍ പാര്‍വതിയും ജഗതി ശ്രീകുമാറും ചേര്‍ന്ന് പാടുന്നത്. മകള്‍ പാടുമ്പോള്‍ കൂടെ ചേര്‍ന്ന് പാടാന്‍ ശ്രമിക്കുകയായിരുന്നു ജഗതി. 2022ല്‍ ‘സിബിഐ 5’ ലൂടെ സിനിമയിലേക്ക് ജഗതി മടങ്ങിവരവ് നടത്തിയിരുന്നു. എന്നാല്‍ നടന്‍ സജീവമാകുന്നത് കാത്തിരിക്കുകയാണ് സിനിമാ ലോകം.

വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റിരുന്ന താരം കഴിഞ്ഞ 10 വര്‍ഷമായി സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. ആരോഗ്യം വീണ്ടെടുത്ത് വീണ്ടും വെള്ളിത്തിരയില്‍ നിറഞ്ഞാടട്ടെ എന്നാണ് അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ ആശംസിക്കുന്നത്. 2012 മാര്‍ച്ചില്‍ മലപ്പുറം തേഞ്ഞിപ്പാലത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്നാണ് ജഗതി അഭിനയരംഗത്തുനിന്ന് പിന്‍വാങ്ങിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങളുടെ ചികിത്സയ്ക്കു ശേഷമാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്