റോഷാക്ക്: ചോരയുണങ്ങിയ മുഖംമൂഖിയില്‍ മമ്മൂട്ടി: വരുന്നു മെഗാ സ്റ്റാറിന്റെ ക്രൈം ത്രില്ലര്‍

കോവിഡ് മഹാമാരിക്ക് ശേഷമുള്ള മലയാള സിനിമയുടെ തിരിച്ചുവരവിനെ ശരിക്കും ആഘോഷമാക്കിയ നടനാണ് മമ്മൂട്ടി. താരത്തിന്റെ പുറത്തുവന്ന ചിത്രങ്ങള്‍ ഒരുക്കിയ തിയേറ്റര്‍ ഓളമൊന്നും മറ്റൊരു സമീപകാല മലയാള സിനിമയ്ക്കും അവകാശപ്പെടാനില്ല. ഭീഷ്മ പര്‍വ്വം തീര്‍ത്ത തിയേറ്റര്‍…

കോവിഡ് മഹാമാരിക്ക് ശേഷമുള്ള മലയാള സിനിമയുടെ തിരിച്ചുവരവിനെ ശരിക്കും ആഘോഷമാക്കിയ നടനാണ് മമ്മൂട്ടി. താരത്തിന്റെ പുറത്തുവന്ന ചിത്രങ്ങള്‍ ഒരുക്കിയ തിയേറ്റര്‍ ഓളമൊന്നും മറ്റൊരു സമീപകാല മലയാള സിനിമയ്ക്കും അവകാശപ്പെടാനില്ല. ഭീഷ്മ പര്‍വ്വം തീര്‍ത്ത തിയേറ്റര്‍ എക്‌സ്പീരിയന്‍സിന് പിന്നാലെ 35 വര്‍ഷത്തെ സിനിമാ ചരിത്രത്തെ വീണ്ടും തിരശ്ശീലയിലെത്തിച്ച് സിബിഐ 5 ദി ബ്രെയ്ന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് സുവര്‍ണ കാലഘട്ടം സമ്മാനിച്ചിരിക്കുകയാണ്. മമ്മുക്കയുടെ ഉടന്‍ പുറത്തുവരാനിരിക്കുന്ന ചിത്രം ‘പുഴു’, താരത്തിന്റെ സമീപ കാലങ്ങളില്‍ ഇറങ്ങിയ ചിത്രങ്ങളില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്ന കഥാപാത്രത്തെ വെള്ളിത്തിരയില്‍ എത്തിക്കുന്നു. ഒരു കഥാപാത്രത്തില്‍ നിന്നും മറ്റൊരു കഥാപാത്രത്തിലേയ്ക്കുള്ള പരകാല പ്രവേശം പോലെ ചെറിയ കാലയളവിനുള്ളില്‍ മമ്മൂട്ടി ഒരുക്കുന്ന ദൃശ്യ വിരുന്ന് എടുത്ത് പറയേണ്ടതാണ്.

ഇപ്പോഴിതാ ചന്ദന കുറിയും തൊട്ട് സേതുരാമയ്യരായി തിരശ്ശീലയിലും മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിലും വീണ്ടും നിറഞ്ഞുനില്‍ക്കുന്ന തന്റെ തന്നെ കഥാപാത്രത്തിന് മുകളിലേയ്ക്ക് മറ്റൊരു ക്യാരക്ടര്‍ പോസ്റ്റര്‍ പതിപ്പിച്ചിരിക്കുകയാണ് മെഗാസ്റ്റാര്‍.

നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷോക്ക് എന്ന മമ്മൂട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇതുവരെ കേട്ട് പഴകിയ സിനിമാ പേരുകളിടെ സ്‌റ്റെലില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്ന ചിത്രത്തിന്റെ പേരിനൊപ്പം തീഷ്മായ നോട്ടവു, ചോര ഉണങ്ങിയ മുഖം മൂടിയും ധരിച്ചുകൊണ്ടുള്ള മമ്മൂട്ടിയുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. ഒരു പോസ്റ്ററില്‍ ഇത്രമേല്‍ നിഗൂഢത നിറയ്ക്കാന്‍ ഒരു നോട്ടത്തിന് എത്രമേല്‍ സാധിക്കുന്നു എന്നതും പോസ്റ്റര്‍ പ്രേക്ഷകരോട് പങ്കുവെയ്ക്കുന്നു.

കെട്യോള്‍ ആണെന്റെ മാലാഖ എന്ന സൂപ്പര്‍ഹിറ്റ് ആസിഫ് അലി ചിത്രത്തിന് ശേഷം നിസ്സാം ബഷീര്‍ ഒരുക്കുന്ന ചിത്രമാണ് റോഷോക്ക്. മമ്മൂട്ടിയുടെ സ്വന്തം നിര്‍മ്മാണ കമ്പനിയായ മമ്മൂട്ടിക്കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചുകഴിഞ്ഞു. കൊച്ചിയാണ് പ്രധാന ഷൂട്ടിങ് ലൊക്കേഷന്‍.

ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസി ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയ മുന്‍ നിര താരങ്ങള്‍ക്കൊപ്പം ഒരുപിടി പ്രഗത്ഭരായ താരനിര തന്നെയാണ് ചിത്രത്തിനുള്ളത്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ്, എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുള്ളയാണ് റോഷോക്കിന്റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്.