ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ് 

Follow Us :

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത് പദ്മനാഭൻ  ആണ് മംമ്തയുടെ ഭർത്താവ്. വിവാഹം കഴിഞ്ഞു ഒരുവര്ഷമാണ് ഇരുവരും ഒന്നിച്ചു ജീവിച്ചത്. ഇപ്പോൾ തന്റെ വിവാഹമോചനത്തെ കുറിച്ച് നടി പറയുന്നു ആക്ടറായിരിക്കുമ്പോൾ വിവാഹ ബന്ധവും വേർപിരിയലും ഒക്കെ കോംപ്ലിക്കേറ്റഡാകുന്ന ഒന്നാണ്. എല്ലാം പബ്ലിക് ഐയിലാണ് മുന്നോട്ടു പോവുക. ദമ്പതികൾക്കിടയിലുള്ള ഒത്തൊരുമ പരിശോധിക്കേണ്ടതുണ്ട്

ഏത് തരത്തിലുള്ള ബന്ധമാണ് വേണ്ടതെന്നതിൽ തനിക്ക് ധാരണയുണ്ട്. ചൂടുള്ള ശരീരം നിങ്ങൾക്കൊപ്പമുണ്ടാകാൻ മാത്രം ഒരു റിലേഷൻഷിപ്പ് ആവശ്യമില്ല  പങ്കാളിക്കൊപ്പമുള്ള ജീവിതത്തിന് ക്വാളിറ്റി വേണം. കരിയറിൽ ഒരു പദവി ലഭിക്കാൻ ഒരുപാട് താൻ ഇൻവെസ്റ്റ് ചെയ്യുന്നുണ്ട്. ഒരുപാട് പ്രോസസുകളുണ്ട് അതിന് ഇതേ പ്രോസസ് ജീവിതത്തിലെ എല്ലാ കാര്യത്തിലും വേണ൦  എന്നും മംമ്ത പറയുന്നു.

പക്ഷെ ഒരുപാട് പേർ ബന്ധങ്ങളിൽ ഇത്  നൽകുന്നില്ല ,മറ്റുള്ളവരെപോലെയല്ല ഇത്തരം കാര്യങ്ങളിൽ ആക്ടേർസ് കൂടുതൽ ശ്രദ്ധ നൽകണ൦ , 24ാം വയസിലാണ് താൻ വിവാഹിതയായത്  ഇതേ വർഷമാണ് തനിക്ക് ക്യാൻസർ സ്ഥിരീകരിച്ചതും  എന്നാൽ പക്ഷെ  അസുഖം മാറി പെട്ടെന്ന് തന്നെ താൻ വിവാഹം ചെയ്തു, വിവാഹം എന്താണെന്ന് പോലും അറിയാത്ത വളരെ ചെറുപ്പമായ പ്രായത്തിൽ അതൊരു രക്ഷപ്പെടലായിരുന്നു തനിക്ക്. തനിക്കൊരു ബെസ്റ്റ് ഫ്രണ്ടിനെ മതിയായിരുന്നു. ഭാര്യയും ഭർത്താവും ആകുമ്പോൾ ഉണ്ടാകുന്ന എക്സ്പെക്ടേഷനൊന്നും അന്ന് താൻ ആലോചിച്ചില്ല, പക്ഷെ വിവാഹം കഴിഞ്ഞ് ആറ് മാസത്തിനുള്ളിൽ ആ വിവാഹ ബന്ധത്തിൽ നിന്ന് താൻ പുറത്ത് വന്നു. ആ സമയത്ത് കാൻസർ അതിജീവിച്ചയാൾ എന്ന നിലയിൽ ആളുകൾ തന്നെ മാതൃകയാക്കുന്നുണ്ട്. അതിന് ശേഷമാണ് വിവാഹമോചനം നടക്കുന്നത്.മംമ്ത പറയുന്നുണ്ട്