‘ആസിയെ കാണുമ്പോള്‍ എനിക്കവനെയാണ് ഓര്‍മ്മ വന്നത്’ പ്രണയമുണ്ടായിരുന്നോവെന്ന ചോദ്യത്തിന് മംമ്തയുടെ മറുപടി

മംമ്തയോട് തനിക്ക് പ്രണയം തോന്നിയിരുന്നുവെന്ന് നടന്‍ ആസിഫ് അലി അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു. ഇരുവരും ഒന്നിച്ച് അഭിനയിച്ച സത്യന്‍ അന്തിക്കാട് ചിത്രം ‘കഥ തുടരുന്നു’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സിനിമയുടെ സെറ്റില്‍വച്ച് ആസിഫ് അലി മംമ്ത…

മംമ്തയോട് തനിക്ക് പ്രണയം തോന്നിയിരുന്നുവെന്ന് നടന്‍ ആസിഫ് അലി അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു. ഇരുവരും ഒന്നിച്ച് അഭിനയിച്ച സത്യന്‍ അന്തിക്കാട് ചിത്രം ‘കഥ തുടരുന്നു’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സിനിമയുടെ സെറ്റില്‍വച്ച് ആസിഫ് അലി മംമ്ത മോഹന്‍ദാസിനെ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. മംമ്തയോടും താനിക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് ആസിഫ് വെളിപ്പെടുത്തിയിരുന്നു.

കഥ തുടരുന്നു എന്ന സിനിമയിലെ റൊമാന്റിക് ഗാനത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ഈ പാട്ടില്‍ വളരെ റൊമാന്റിക് ആയ ചില രംഗങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ അഭിനയിക്കുമ്പോഴാണ് തനിക്ക് മംമ്തയോട് പ്രണയം തോന്നിയതെന്ന് ആസിഫ് അലി പറയുന്നു. സെറ്റില്‍ മംമ്ത തന്നെ വളരെ കംഫര്‍ട്ടബിളാക്കിയെന്നും അതിനെ താന്‍ പ്രണയമായി തെറ്റിദ്ധരിക്കുകയായിരുന്നെന്നും ആസിഫ് പറഞ്ഞു. ആസിഫിന്റെ കരിയറിലെ ആദ്യത്തെ പ്രണയ ഗാനമായിരുന്നു കഥ തുടരുന്നു എന്ന ചിത്രത്തിലെ ആരോ പാടുന്നു ദൂരെ എന്ന ഗാനം. സിനിമയിലെ ആസിഫിന്റെ സീനുകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഈ ഗാന രംഗം ചിത്രീകരിച്ചത്. കഥ തുടരുന്നു സിനിമയുടെ സെറ്റില്‍വച്ചാണ് ആസിഫ് മംമ്തയെ ആദ്യമായി നേരിട്ടു കാണുന്നതും. സംവിധായകന്‍ സത്യന്‍ അന്തിക്കാടിനോട് ഇതേ കുറിച്ച് അക്കാലത്ത് താന്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും പഴയൊരു അഭിമുഖത്തില്‍ ആസിഫ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഇരുവരും മഹേഷും മാരുതിയും എന്ന ചിത്രത്തില്‍ വീണ്ടും ഒന്നിക്കുകയാണ്. ചിത്രത്തിന്റെ പ്രമോഷനിടെ ആസിഫിന്റെ പ്രണയത്തെ കുറിച്ച് അവതാരക ചോദിക്കുകയുണ്ടായി. മംമ്തയ്ക്ക് തിരിച്ചു പ്രണയം തോന്നിയിരുന്നോയെന്നും അവതാരക ചോദിച്ചു. ഇതിന് മംമ്ത നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.

‘അന്നു താന്‍ ആസിയോട് ഒരു കാര്യം പറഞ്ഞിരുന്നു. ബൈക്ക് സീന്‍ ഷൂട്ട് ചെയ്യണ സമയത്താണ് ഞാന്‍ പറയുന്നത്. എനിക്കൊരു ഫ്രണ്ടുണ്ടായിരുന്നു കോളേജില്‍ പഠിക്കുമ്പോള്‍. അവന്‍ മരിച്ചു പോയി. ഞങ്ങള്‍ നല്ല ക്ലോസായിരുന്നു. ആസിയെ കാണുമ്പോള്‍ എനിക്ക് അവനെയാണ് ഓര്‍മ്മവന്നത്. എനിക്ക് ഭയങ്കര കെയര്‍ കൊടുക്കാന്‍ തോന്നിയെന്നാണ് മംമ്ത പറഞ്ഞത്. ശരിയാണ് തനിക്ക് മംമ്ത വളരെ കെയറും പിന്തുണയും തന്നിരുന്നുവെന്ന് ആസിഫും ഓര്‍ത്തെടുത്തു.

അതേസമയം മാര്‍ച്ച് 10ന് ആണ് മഹേഷും മാരുതിയും തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ക്ളീന്‍ യു സെര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായികയായി എത്തുന്നത്. കൂടാതെ 1984 മോഡല്‍ മാരുതി 800 കാറും ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രമാണ്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് മഹേഷും മാരുതിയും. സേതുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.