അറുപത് വയസ്സായെങ്കിലും ഇപ്പോഴും പതിനാറുകാരി!!! അമ്മയ്ക്ക് പിറന്നാള്‍ ആശംസിച്ച് മംമ്ത

മലയാളത്തിലെ ‘ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍’ താരമാണ് മംമ്ത മോഹന്‍ദാസ്.
അര്‍ബുദമെന്ന മഹാവ്യാധിയെ പുഞ്ചിരിയോടെ നേരിട്ട മംമ്ത തന്റെ രോഗാവസ്ഥ ഒരിക്കലും ഒളിച്ചുവച്ചില്ല. മാതൃകയായി പ്രചോദനമായി താരം സിനിമയിലും തിളങ്ങി നില്‍ക്കുകയാണ്. ഇന്നിതാ താരം അമ്മയുടെ പിറന്നാള്‍ സന്തോഷമാണ് പങ്കുവച്ചിരിക്കുന്നത്.

താരത്തിന്റെ അമ്മയുടെ ഗംഗയുടെ അറുപതാം പിറന്നാള്‍ ആണ് ഇന്ന്. പ്രായം അറുപത് പൂര്‍ത്തിയായെങ്കിലും അമ്മ ഇപ്പോഴും പതിനാറുകാരിയാണെന്ന് മംമ്ത പറയുന്നു. മുഖത്ത് കാണുന്ന നുണക്കുഴിയാണ് അമ്മയുടെ സൗന്ദര്യത്തിന്റെ രഹസ്യമെന്നും പിറന്നാള്‍ ആശംസിച്ച് മംമ്ത കുറിച്ചു. അമ്മയോടൊപ്പമുള്ള ഹൃദ്യമായ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

മലയാളത്തില്‍ പൃഥ്വിരാജ് നായകനായെത്തിയ ജനഗണമനയിലാണ് മംമ്ത അവസാനമായി അഭിനയിച്ചത്. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ലൈവ് ആണ് മംമ്തയുടെ വരാനിരിക്കുന്ന ചിത്രം. സമകാലികവും, സാമൂഹിക പ്രസക്തിയുമുള്ള പ്രമേയം കൈകാര്യം ചെയ്യുന്ന ഒരു ത്രില്ലറായിരിക്കും ലൈവ്. മലയാളത്തില്‍ ഇതുവരെ കണ്ടട്ടില്ലാത്ത പുതുമയുള്ള ചിത്രമായിരിക്കും ലൈവ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരുത്തിയ്ക്ക് ശേഷം സംവിധായകന്‍ വി.കെ. പ്രകാശും തിരക്കഥാകൃത്ത് സുരേഷ് ബാബുവും ഒരുമിക്കുന്ന സാമൂഹ്യ പ്രസക്തിയുള്ള ചിത്രമാണ് ലൈവ്. സിനിമയില്‍ മംമ്തക്കൊപ്പം, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, പ്രിയ വാര്യര്‍, രശ്മി സോമന്‍, കൃഷ്ണ പ്രഭ എന്നിവരും പ്രധാനകഥാപാത്രങ്ങളാവുന്നു.

Anu B