‘നിങ്ങള്‍ക്ക് ഊഹിക്കാന്‍ പോലും പറ്റാത്ത ആളാണ്’ എന്തായാലും അദ്ദേഹം ഹാപ്പിയാണ്- മമ്ത

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടി മമ്ത മോഹന്‍ദാസ്. മയൂഖം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താരം നിരവധി സിനിമകളുടെ ഭാഗമായി ഇതിനോടകം. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള താരം ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കുവെച്ചതിന്റെ ആകാംക്ഷയിലാണ്…

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടി മമ്ത മോഹന്‍ദാസ്. മയൂഖം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താരം നിരവധി സിനിമകളുടെ ഭാഗമായി ഇതിനോടകം. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള താരം ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കുവെച്ചതിന്റെ ആകാംക്ഷയിലാണ് ആരാധകര്‍.

ഇന്ന് തന്റെ വീട്ടിലേക്ക് ഒരു വിസിറ്റര്‍ വന്നുവെന്നാണ് മമ്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നത്. നിങ്ങള്‍ക്ക് ഊഹിക്കാന്‍ പോലും പറ്റാത്തയാളാണെന്നും താരം പറയുന്നുണ്ട്. താന്‍ വളരെ എക്‌സൈറ്റഡ് ആണ് എന്നും താരം കൂട്ടിച്ചേര്‍ത്തു. എന്തായാലും അദ്ദേഹവും ഞങ്ങളും ഹാപ്പിയാണ്. ഡീറ്റെയില്‍സൊക്കെ താന്‍ പിന്നെ തരാമെന്നും നടി വീഡിയോയില്‍ പറയുന്നുണ്ട്.

 

View this post on Instagram

 

A post shared by Mamta Mohandas (@mamtamohan)

നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്. ഞാനായിരുന്നുവെന്നാണ് മിക്ക ആരാധകരുടേയും കമന്റ്. വീഡിയോ എന്തായാലും സോ്ഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.