മലയാളം ന്യൂസ് പോർട്ടൽ
Film News

ദീപിക പദുക്കോണുമായി തനിക്കുള്ള ബന്ധം; രഹസ്യം വെളുപ്പെടുത്തി മംമ്ത മോഹന്‍ദാസ്

അഭിനയം കൊണ്ടും തന്റെ ജീവിതം കൊണ്ടും എല്ലാവര്ക്കും മാതൃകയാണ് മമ്‌താ മോഹൻദാസ്, തന്റെ വിഷമങ്ങളോ സങ്കടങ്ങളോ ഒന്നും തന്നെ ആരോടും പങ്കുവയ്ക്കാൻ താരം തയ്യാറാകാറില്ല, ഇപ്പോഴും ചിരിച്ച മുഖവുമായിട്ടായിരിക്കും മംമ്ത പ്രേക്ഷരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. രണ്ടു തവണ ക്യാന്സറിനോട് പൊരുതി വിജയിച്ച താരമാണ് മമത, അന്നും തന്റെ വേദനകൾ എല്ലാം ഉള്ളിലടക്കി താരം വിജയിച്ചു. തന്റെ വേദന രക്ഷിതാക്കളെ വേദനിപ്പിക്കും എന്നുള്ളതിനാല്‍ തനിച്ച്‌ ജീവിക്കുകയും ചികിത്സയ്ക്ക് വിധേയയാകുകയുമായിരുന്നു.

അടുത്തിടെ താരം ബോളിവുഡ് നടി ദീപിക പദുക്കോണുമായിട്ടുള്ള തന്റെ ബന്ധം വെളിപ്പെടുത്തുകയുണ്ടായി, ദീപികയെ കുറിച്ച് മറ്റാർക്കും അറിയാത്ത ചില കാര്യങ്ങൾ കൂടി താരം പറഞ്ഞിരുന്നു. കോളേജില്‍ മംമ്തയും ദീപികയും ഒരുമിച്ചായിരുന്നുവത്രെ മമതയുടെ ജൂനിയർ ആയിരുന്നു ദീപിക. കോളേജില്‍ നിന്ന് ഗോവയിലേക്കുള്ള ഒരു ട്രിപ്പിലാണ് മമത ആദ്യമായി ദീപികയെ കാണുന്നത്. അവർ ഒരു ബസ്സിൽ ആയിരുന്നു യാത്ര ചെയ്തത് അന്ന്  പ്രകാശ് പദുക്കോണിന്റെ മകള്‍ എന്ന നിലയില്‍ മാത്രമാണ് കുട്ടികൾക്ക് ദീപികയെ പരിചയം ഉണ്ടായിരുന്നത്.

ആ നീളമായിരുന്നു അന്നും ദീപികയുടെ ആദ്യത്തെ ആകര്‍ഷണം. ദീപികയുടെ ഇടവും വലവും എപ്പോഴും രണ്ട് കൂട്ടുകാരികളുണ്ടാവും. അവര്‍ ഇരട്ടക്കുട്ടികളാണ്. മൂന്ന് പേരും നടന്ന് വരുന്നത് കാണുമ്ബോള്‍ ആല്‍ഫമെറ്റ്‌സ് ആണ് ഓര്‍മ വരാറുള്ളത്. ദീപിക വളരെ ശാന്തയായിരുന്നു. പൊതുവെ കോളേജില്‍ ഉള്‍വലിയുന്ന ശീലക്കാരിയായിരുന്നു എന്ന് മംമ്ത മോഹന്‍ദാസ് പറയുന്നു. എന്നെ ഞാൻ ആക്കിയത് സിനിമ  ആണെന്നും ജീവിതത്തിലെ ഓരോ വിഷമ ഘട്ടം കഴിയുമ്ബോഴും എനിക്ക് തിരിച്ചെത്താനുള്ള ഇടമാണ്  സിനിമയാണെന്നും താരം പറയുന്നു.

Related posts

ഞങ്ങൾ തമ്മിലുള്ള ബന്ധം ഇത്രത്തോളം വളർന്നിരിക്കുന്നു !! മംമ്ത

WebDesk4

ഫോറൻസിക് മൂവി റിവ്യൂ ! ഏതൊരു കുറ്റകൃത്യത്തിനും മായാത്ത കയ്യൊപ്പ് ഉണ്ടാവും!

WebDesk4

റിയാലിറ്റി ഷോയില്‍ വികാരഭരിതയായി പൊട്ടിക്കരഞ്ഞു ദീപിക!! വീഡിയോ!!

Main Desk