വളരെ സന്തോഷപൂർവ്വമാണ് ഈ ബന്ധം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്, മംമ്ത

Follow Us :

പലപ്പോഴായി വിവാഹ ഗോസിപ്പുകൾ നടി മംമ്തയുടെ പേരിൽ വന്നിട്ടുണ്ടെങ്കിലും ഒന്നിനും തന്നെ താരം പ്രതികരിച്ചിരുന്നില്ല. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് മമതയുടെ വെളിപ്പെടുത്തല്‍. കാൻസർ ബാധിച്ച നാളുകളെക്കുറിച്ച് മംമ്ത നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. ചികിത്സാ കാലയളവിലാണ് നടി വിവാഹ മോചനം നേടുന്നതും. 2011 ലാണ് പ്രജിത് പദ്മനാഭനെ മംമ്ത വിവാഹം ചെയ്യുന്നത്. ബഹ്റിനിലെ ബിസിനസുകാരനാണ് പ്രജിത്. ഒരു വർഷത്തിനുള്ളിൽ ഇവർ പിരിഞ്ഞു. ഇതേക്കുറിച്ച് മംമ്ത സംസാരിക്കാറില്ല. തന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ പൊതുവെ നടിക്ക് താൽപര്യമില്ല. എന്നാൽ ഇപ്പോൾ തന്റെ പ്രണയ ബന്ധത്തെക്കുറിച്ച് തുറന്ന് സംസാരിചത് ശ്രദ്ധനേടുന്നുണ്ട്. തനിക്കൊരു പ്രണയമുണ്ടെന്നും താൻ സന്തോഷവതിയാണെന്നും മംമ്ത പറയുന്നു. ജീവിതം നമ്മളെ എങ്ങോട്ട് കൊണ്ട് പോകുമെന്ന് നോക്കാമെന്നും മംമ്ത പറഞ്ഞു. തന്റെ മുൻ പ്രണയത്തെക്കുറിച്ചും മംമ്ത സംസാരിച്ചു. ലോസ് ആഞ്ചലസിലായിരുന്നപ്പോൾ ഒരാളെ കാണുന്നുണ്ടായിരുന്നു. അതൊരു ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പായിരുന്നു.

അത് വർക്കായില്ല. തന്നെ സംബന്ധിച്ച് റിലേഷൻഷിപ്പ് പ്രധാനമാണ്. പക്ഷെ ഈസി ​ഗോയിങ് ആയിരിക്കണം. ബന്ധങ്ങളിൽ നിന്നും ജീവിതത്തിലെ മറ്റ് കാര്യങ്ങളെയും ബാധിക്കുന്ന സമ്മർദ്ദം തനിക്കാവശ്യമില്ല. ഒന്നോ രണ്ടോ മൂന്നോ ചാൻസ് കൊടുക്കാം. അതിനപ്പുറം പോയാൽ സ്ട്രസ്ഫുളാണ്. തനിക്കത് ആവശ്യമില്ല എന്നാണ് മംമ്ത പറയുനത്. അടുത്തിടെയാണ് വിറ്റിലി​ഗൊ എന്ന കണ്ടീഷൻ തന്നെ ബാധിച്ചെന്ന് മംമ്ത തുറന്ന് പറഞ്ഞത്. പ്രതിസന്ധി ഘട്ടങ്ങളെയെല്ലാം നടി സധൈര്യം അഭിമുഖീകരിക്കുന്നു. കരിയറിൽ തിരക്കേറിയ സമയത്താണ് അപ്രതീക്ഷിതമായി നടിക്ക് കാൻസർ സ്ഥിരീകരിച്ചത്. കുറച്ച് വർഷങ്ങൾ ഇതിന്റെ ചികിത്സയ്ക്കായി മാറ്റി വെക്കേണ്ടി വന്നു. അമേരിക്കയിൽ പോയി ചികിത്സ നടത്തിയ ശേഷമാണ് പഴയ ജീവിതത്തിലേക്ക് താരം തിരിച്ചെത്തിയത്. പ്രതിസന്ധികളെല്ലാം തരണം ചെയ്യുന്ന മംമ്തയ്ക്ക് ആശ്വാസമായി ഒപ്പമുള്ള കു‌ടുംബമാണ്. ഒന്നിലേറെ വിഷമഘട്ടങ്ങൾ വന്നിട്ടും തളരാതെ മുന്നോട്ട് പോകാൻ‌ കഴിയുന്ന മംമ്ത ഏവർക്കും പ്രചോദനമാണ്.

കഴിഞ്ഞ ദിവസം മംമ്തയുടെ പിതാവിന്റെ സഹോദരൻ നിർമാതാവും സംഗീത സംവിധായകനുമായ എൻവി ഹരിദാസ് നടിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടി. അമേരിക്കയിലെ ചികിത്സ ഇപ്പോഴും തുടരുന്നുണ്ടെന്ന് ഇദ്ദേഹം വ്യക്തമാക്കി. എല്ലാ മാസവും പതിനഞ്ച് ദിവസം അമേരിക്കയിൽ പോയി തന്നെ ഇഞ്ചക്ഷനെടുക്കണമെന്നും എൻവി ഹരിദാസ് പറഞ്ഞു. അതേസമയം വർഷങ്ങളായി സിനിമാ രം​ഗത്ത് തുടരുന്ന മംമ്ത മോഹൻദാസ് പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. നിരവധി സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ മംമ്തയ്ക്ക് ലഭിച്ചു. മയൂഖം എന്ന സിനിമയിലൂടെ കരിയറിന് തുടക്കം കുറിച്ചപ്പോൾ മലയാള സിനിമാ ലോകം മംമ്തയ്ക്ക് തീർത്തും പുതിയതായിരുന്നു. മയൂഖത്തിന് ശേഷം നിരവധി അവസരങ്ങൾ മംമ്തയെ തേടി വന്നു. വൈകാതെ തെലുങ്ക് സിനിമാ രം​ഗത്തേക്കും മംമ്ത കടന്നു. ജീവിതത്തിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങൾ കാരണം ഒരു ഘട്ടത്തിൽ മംമ്ത സജീവമല്ലാതായി. അതേസമയം തിരിച്ച് വന്നപ്പോഴും മികച്ച വേഷങ്ങൾ മംമ്തയ്ക്ക് ലഭിച്ചു. തെലുങ്ക്, തമിഴ് ഭാഷകളിലും അഭിനയ രംഗത്ത് സജീവമായ താരം പിന്നണി ഗായിക കൂടിയാണ്. തെലുങ്കിൽ പാടിയ പാട്ടിന് ഫിലിം ഫെയർ അവാർഡ് ലഭിച്ചു.