ആ കാരണം കൊണ്ടാണ് ഞാൻ വിവാഹിതയാകാത്തത്, കാരണം തുറന്ന് പറഞ്ഞു മംമ്ത!

അഭിനയം കൊണ്ടും തന്റെ ജീവിതം കൊണ്ടും എല്ലാവര്ക്കും മാതൃകയാണ് മമ്‌താ മോഹൻദാസ്, തന്റെ വിഷമങ്ങളോ സങ്കടങ്ങളോ ഒന്നും തന്നെ ആരോടും പങ്കുവയ്ക്കാൻ താരം തയ്യാറാകാറില്ല, ഇപ്പോഴും ചിരിച്ച മുഖവുമായിട്ടായിരിക്കും മംമ്ത പ്രേക്ഷരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്.…

Mamtha Mohanda about Marriage

അഭിനയം കൊണ്ടും തന്റെ ജീവിതം കൊണ്ടും എല്ലാവര്ക്കും മാതൃകയാണ് മമ്‌താ മോഹൻദാസ്, തന്റെ വിഷമങ്ങളോ സങ്കടങ്ങളോ ഒന്നും തന്നെ ആരോടും പങ്കുവയ്ക്കാൻ താരം തയ്യാറാകാറില്ല, ഇപ്പോഴും ചിരിച്ച മുഖവുമായിട്ടായിരിക്കും മംമ്ത പ്രേക്ഷരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. രണ്ടു തവണ ക്യാന്സറിനോട് പൊരുതി വിജയിച്ച താരമാണ് മമത, അന്നും തന്റെ വേദനകൾ എല്ലാം ഉള്ളിലടക്കി താരം വിജയിച്ചു. തന്റെ വേദന രക്ഷിതാക്കളെ വേദനിപ്പിക്കും എന്നുള്ളതിനാല്‍ തനിച്ച്‌ ജീവിക്കുകയും ചികിത്സയ്ക്ക് വിധേയയാകുകയുമായിരുന്നു.
പിന്നീട് പൂർവാധികം ശക്തിയോടെയാണ് മമത വീണ്ടും അഭിനയ രംഗത്തേക്ക് കാലെടുത്തു വെച്ചത്. എന്നെ ഞാൻ ആക്കിയത് സിനിമ  ആണെന്നും ജീവിതത്തിലെ ഓരോ വിഷമ ഘട്ടം കഴിയുമ്ബോഴും എനിക്ക് തിരിച്ചെത്താനുള്ള ഇടമാണ്  സിനിമയാണെന്നും താരം  പറഞ്ഞിരുന്നു. 2011 ൽ വിവാഹിതയായ മംമ്ത ഒരു വർഷത്തിന് ശേഷം വിവാഹമോചനം നേടിയിരുന്നു. ഇപ്പോൾ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിൽ താൻ വീണ്ടും വിവാഹിതയാകാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് മംമ്ത.
എന്റെ ജോലിയിൽ കൂടുതൽ ഓർമ്മകളും അനുഭവങ്ങളും ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുകയാണ് ഞാൻ ഇപ്പോൾ. ഭാവിയിൽ ആ ഓർമകളും അനുഭവങ്ങളും മാത്രമായിരിക്കും കൂടെ ഉണ്ടാകുക. വിവാഹം വേണ്ട എന്ന് തീർത്തും തീരുമാനിച്ചിട്ടില്ല. മുന്പോട്ടുള്ള ജീവിതത്തിൽ ഒരു പങ്കാളി വേണമെന്ന് തോന്നുകയാണെങ്കിൽ അപ്പോൾ നോക്കാം. ജീവിതത്തിൽ ഒരു മുക്കാൽ ശതമാനവും സ്വന്തം താൽപ്പര്യത്തിന് അനുസരിച്ചു ജീവിക്കാൻ ഭാഗ്യം ലഭിച്ച ഒരു വ്യക്തിയാണ് ഞാൻ. അത് കൊണ്ട് തന്നെ ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും ഉണ്ട്. ആദ്യം ഞാൻ ചെയ്യുന്ന ജോലിയിൽ നൂറുശതമാനം ഡെഡിക്കേറ്റഡ് ആയിരിക്കാനാണ് താൻ ശ്രമിക്കുന്നത്. എന്നെങ്കിലും കൂട്ടിനു ഒരാൾ വേണമെന്ന് തോന്നുമ്പോൾ