അങ്ങനെ ആ തീരുമാനവും ഞാനെടുത്തു, പുതിയ ജീവിതത്തിലേക്ക് മംമ്ത മോഹന്‍ദാസ് !! ആശംസ പ്രവാഹവുമായി താരങ്ങളും ആരാധകരും

അഭിനയം കൊണ്ടും തന്റെ ജീവിതം കൊണ്ടും എല്ലാവര്ക്കും മാതൃകയാണ് മമ്‌താ മോഹൻദാസ്, തന്റെ വിഷമങ്ങളോ സങ്കടങ്ങളോ ഒന്നും തന്നെ ആരോടും പങ്കുവയ്ക്കാൻ താരം തയ്യാറാകാറില്ല, ഇപ്പോഴും ചിരിച്ച മുഖവുമായിട്ടായിരിക്കും മംമ്ത പ്രേക്ഷരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്.…

അഭിനയം കൊണ്ടും തന്റെ ജീവിതം കൊണ്ടും എല്ലാവര്ക്കും മാതൃകയാണ് മമ്‌താ മോഹൻദാസ്, തന്റെ വിഷമങ്ങളോ സങ്കടങ്ങളോ ഒന്നും തന്നെ ആരോടും പങ്കുവയ്ക്കാൻ താരം തയ്യാറാകാറില്ല, ഇപ്പോഴും ചിരിച്ച മുഖവുമായിട്ടായിരിക്കും മംമ്ത പ്രേക്ഷരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. രണ്ടു തവണ ക്യാന്സറിനോട് പൊരുതി വിജയിച്ച താരമാണ് മമത, അന്നും തന്റെ വേദനകൾ എല്ലാം ഉള്ളിലടക്കി താരം വിജയിച്ചു. തന്റെ വേദന രക്ഷിതാക്കളെ വേദനിപ്പിക്കും എന്നുള്ളതിനാല്‍ തനിച്ച്‌ ജീവിക്കുകയും ചികിത്സയ്ക്ക് വിധേയയാകുകയുമായിരുന്നു.
MamtaMohandas
പിന്നീട് പൂർവാധികം ശക്തിയോടെയാണ് മമത വീണ്ടും അഭിനയ രംഗത്തേക്ക് കാലെടുത്തു വെച്ചത്. എന്നെ ഞാൻ ആക്കിയത് സിനിമ  ആണെന്നും ജീവിതത്തിലെ ഓരോ വിഷമ ഘട്ടം കഴിയുമ്ബോഴും എനിക്ക് തിരിച്ചെത്താനുള്ള ഇടമാണ്  സിനിമയാണെന്നും താരം  പറഞ്ഞിരുന്നു, ഇപ്പോൾ തന്റെ പുത്തൻ വിശേഷവുമായി മമത എത്തിയിരിക്കുകയാണ്.താരമിപ്പോൾ നിര്‍മ്മാണ രംഗത്തും ചുവടുപതിപ്പിക്കുകയാണ്. മംമ്തയും സുഹൃത്ത് നോയല്‍ ബെനും ചേര്‍ന്നാണ് മംമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സ് എന്ന പുതിയ പ്രൊഡക്ഷന്‍ ഹൗസിനു തുടക്കം കുറിച്ചത്.

എന്റെ ആദ്യ നിര്‍മാണ സംരംഭം ആരംഭിച്ച വാര്‍ത്ത പങ്കുവെക്കുന്നതില്‍ സന്തോഷമുണ്ട്. ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്. അനുഗ്രഹവും പിന്തുണയും ആവശ്യമാണ്. എന്റെ കുടുംബത്തിനും എന്റെ നിര്‍മ്മാണ പങ്കാളിയായ നോയല്‍ ബെന്നിനും ഉറ്റസുഹൃത്തുക്കള്‍ക്കും എന്നെ വിശ്വസിക്കുകയും ഈ നിമിഷം ജീവസുറ്റതാക്കാന്‍ എന്നെ സഹായിക്കുകയും ചെയ്ത എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. വിശദാംശങ്ങള്‍ പിന്നാലെ.’ മംമ്ത ഫേസ്ബുക്കില്‍ കുറിച്ചു.
സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന അണ്‍ലോക്ക്ഡ് എന്ന ചിത്രത്തിലാണ് മംമ്താ മോഹന്‍ദാസ് ഇപ്പോള്‍ അഭിനയിക്കുന്നത്. ചെമ്ബന്‍ വിനോദ് ജോസ്, ശ്രീനാഥ് ഭാസി, ഇന്ദ്രന്‍സ്, സാജു നവോദയ, മംമ്ത മോഹന്‍ദാസ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.