‘എല്ലാത്തിനുമുള്ള മരുന്ന് കടല്‍ക്കരയില്‍ കിട്ടും’; ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മംമ്ത

മാലിദ്വീപിന്റെ മനോഹാരിതയില്‍ സമയം ചിലവിട്ട് മലയാളി താരസുന്ദരികളായ മംമ്ത മോഹന്‍ദാസ്. സമൂഹമാധ്യമങ്ങളിലൂടെ മംമ്ത തന്നെയാണ് ബീച്ച് ലുക്കിലുള്ള ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.‘എല്ലാത്തിനുമുള്ള മരുന്ന് കടല്‍ക്കരയില്‍ കിട്ടും. ഉപ്പില്‍, സൂര്യനു താഴെ, മണലിനു മുകളിലായി നിങ്ങളുടെ ആന്തരിക സമാധാനം കിടക്കുന്നു’-എന്ന് കുറിച്ചുകൊണ്ടാണ് നടി ചിത്രങ്ങള്‍ പങ്കുവെച്ചത്. ഫ്ളോറല്‍ പ്രിന്റിലുള്ള ബീച്ച് ഡ്രസ്സിലാണ് മംമ്ത ചിത്രങ്ങളിലുളളത്.

മയൂഖത്തിലൂടെയാണ് മംമ്ത സിനിമാ ലോകത്തെത്തുന്നത്. ജനഗണമന വരെ എത്തി നില്‍ക്കുകയാണ് മംമ്ത മോഹന്‍ദാസിന്റെ കരിയര്‍. മ്യാവൂ, ജനഗണമന തുടങ്ങിയ മലയാള സിനിമകളിലാണ് മംമ്ത ഏറ്റവും ഒടുവില്‍ ഏത്തിയത്. മഹേഷും മാരുതിയും, രാമ സേതു, ജൂതന്‍, അണ്‍ലോക്ക് തുടങ്ങിയ സിനിമകളാണ് മംമ്തയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന സിനിമകള്‍.

നടി അഹാന കൃഷ്ണയും കഴിഞ്ഞ ദിവസം മാലിദ്വീപില്‍ അവധിയാഘോഷിക്കുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പങ്കുവെച്ചിരുന്നു. മാലദ്വീപിനെ സ്വര്‍ഗം എന്നാണ് അഹാന വിശേഷിപ്പിച്ചത്. രണ്ട് വര്‍ഷം മുമ്പ് ഉപേക്ഷിച്ചുപോയ എന്റെ ഹൃദയത്തിന്റെ ഭാഗം തിരഞ്ഞ് ഈ സ്വര്‍ഗത്തില്‍ വീണ്ടുമെത്തിയിരിക്കുന്നു. അവിടമാണ് മാലദ്വീപ് എന്നാണ് കഴിഞ്ഞ ദിവസം ഫോട്ടോയ്ക്ക് ക്യാപ്ഷനായി അഹാന എഴുതിയത്.

 

 

Previous articleതലകുത്തി നിന്നിട്ട് നിനക്ക് എന്ത് സന്തോഷം കിട്ടാനാ, എന്ന് ബിജുവേട്ടന്‍ ചോദിക്കാറുണ്ട്; സംയുക്ത വര്‍മ
Next article‘ഏത് സാഹചര്യത്തിലാണ് താങ്കളിത്തരമൊരു പരാമര്‍ശം നടത്തിയത് എന്ന് വ്യക്തമാക്കേണ്ടതുണ്ട്’ ധ്യാനിനെതിരെ എംഎല്‍എ