വിവാഹ ചടങ്ങിനിടെ അച്ഛന്റെയും മകളുടെയും നൃത്തം; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

നിരവധി ഡാന്‍സ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു അച്ഛന്റേയും മകളുടേയും ഡാന്‍സ് വീഡിയോയാണ് പ്രചരിക്കുന്നത്. സൂപ്പര്‍ഹിറ്റ് പോപ്പ് ഗാനത്തിനു അച്ഛനൊപ്പം ചുവടുവയ്ക്കുന്ന മകളുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ‘Uptown Funk’ എന്ന…

നിരവധി ഡാന്‍സ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു അച്ഛന്റേയും മകളുടേയും ഡാന്‍സ് വീഡിയോയാണ് പ്രചരിക്കുന്നത്. സൂപ്പര്‍ഹിറ്റ് പോപ്പ് ഗാനത്തിനു അച്ഛനൊപ്പം ചുവടുവയ്ക്കുന്ന മകളുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ‘Uptown Funk’ എന്ന ഗാനത്തിനാണ് അച്ഛന്റെയും മകളുടെയും ഡാന്‍സ്.

ഗീതന സിങ് എന്ന ഇന്‍സ്റ്റഗ്രാം യൂസര്‍ പങ്കുവച്ച വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ‘Lucky Me’ എന്ന കുറിപ്പോടെയാണ് വിഡിയോ എത്തിയത്. ഒരു വിവാഹ ചടങ്ങിനിടെയാണ് അച്ഛന്റെയും മകളുടെയും നൃത്തം. പര്‍പ്പിള്‍ ലഹങ്കയിലെത്തിയ മകളെ അച്ഛന്‍ അഭിനന്ദിക്കുന്നതും വീഡിയോയില്‍ കാണാം.

 

View this post on Instagram

 

A post shared by Gitana Singh (@gitanasingh)

വീഡിയോക്കു താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. ‘ഇത് അതിമനോഹരം’ എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ‘ഇവരുടെത് നൃത്ത കുടുംബമാണ്. എത്ര ഭംഗിയായാണ് ഇരുവരും നൃത്തം ചെയ്യുന്നത്.’- എന്ന് മറ്റൊരാളും കമന്റ് ചെയ്തു. ‘എനിക്ക് എന്റെ അച്ഛനെ മിസ് ചെയ്യുന്നു.’- എന്നും കമന്റുകളുണ്ട്.