Tuesday, November 29, 2022
HomeNewsഭാര്യ മട്ടന്‍കറി ഉണ്ടാക്കി തരുന്നില്ല; പൊലീസിനെ വിളിച്ച് പരാതി പറഞ്ഞ യുവാവിനെതിരെ കേസെടുത്തു

ഭാര്യ മട്ടന്‍കറി ഉണ്ടാക്കി തരുന്നില്ല; പൊലീസിനെ വിളിച്ച് പരാതി പറഞ്ഞ യുവാവിനെതിരെ കേസെടുത്തു

- Advertisement -

ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശനങ്ങളും ഉണ്ടാകാറുണ്ട്. ചിലര്‍ തമ്മില്‍ വെറും സൗന്ദര്യ പിണക്കമാണെങ്കില്‍ മറ്റു ചിലര്‍ തമ്മില്‍ മുട്ടന്‍ വഴക്കുമുണ്ടാകാറുമുണ്ട്. എന്നാലിതാ ഒരു വ്യത്യസ്തമായ കേസ്. തെലങ്കാനയിലെ നല്‍ഗൊണ്ടയില്‍ ആണ് സംഭവം. ഭാര്യ മട്ടന്‍കറി ഉണ്ടാക്കി തരുന്നില്ല എന്ന പരാതിയോടു കൂടി യുവാവ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. മദ്യപിച്ച ശേഷം മട്ടനുമായി വീട്ടിലെത്തിയ യുവാവ് ഭാര്യയോട് മട്ടന്‍കറി ഉണ്ടാക്കിത്തരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഭാര്യ തയാറായില്ല.

- Advertisement -

പിന്നാലെ ഇരുവരും തമ്മില്‍ വഴക്കായി. ഇതോടെയാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് ഇയാള്‍ പരാതിപ്പെട്ടത്. ആദ്യം തമാശയായി തള്ളിക്കളഞ്ഞെങ്കിലും യുവാവ് നിരന്തരം വിളി തുടര്‍ന്നു. ആറു തവണയാണ് വിളിച്ചത്. ഇതോടെ സംഭവം അന്വേഷിക്കാന്‍ പിറ്റേന്നു പൊലീസ് യുവാവിന്റെ വീട്ടിലെത്തി. എന്നാല്‍ നടന്നതൊന്നും ഓര്‍മയില്ല എന്ന മറുപടിയാണ് ഇയാള്‍ പറഞ്ഞത്. ഇതോടെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിന്റെ വിലപ്പെട്ട സമയം കളഞ്ഞതിനും പൊലീസ് സംവിധാനം ദുരുപയോഗം ചെയ്തതും മദ്യപിച്ച് പ്രശ്‌നം ഉണ്ടാക്കിയതും അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.

- Advertisement -
Related News
×