കുട്ടിയുടെ വായില്‍ ഇ- സിഗരറ്റ് വെച്ചു കൊടുത്ത 23 കാരന്‍ അറസ്റ്റില്‍- വീഡിയോ

കുഞ്ഞിന്റെ വായില്‍ ഇ-സിഗരറ്റ് വെച്ചതിന് 23 കാരനെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. സംഭവം ക്യാമറയില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്തതോടെ വീഡിയോ വൈറലായിരിക്കുകയാണ്.

ആഗസ്റ്റ് എട്ടിന് മലേഷ്യയില്‍ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തതായും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ 20 വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇയാളുടെ സുഹൃത്തിന്റെ സഹോദരിയുടെ കുഞ്ഞാണിത്. സംഭവം അറിഞ്ഞപ്പോള്‍ അമ്മ പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണം നടത്തി യുവാവിനെ അറസ്റ്റ് ചെയ്തു.

കുട്ടിയെ അപകടത്തിലാക്കിയതിന് ഇയാള്‍ക്കെതിരെ കുറ്റം ചുമത്താമെന്നും എന്നാല്‍ കുട്ടി ഇ-സിഗരറ്റില്‍ നിന്നുള്ള പുക ശ്വസിച്ചില്ലെന്നും പോലീസ് പറയുന്നു. വീഡിയോ പുറത്തു വന്നതോടെ നിരവധി പേരാണ് ഇയാള്‍ക്കെതിരെ കമന്റുകളുമായെത്തിയത്.

Previous article‘അന്ന് ഉറങ്ങിപ്പോയതല്ല’ വിമര്‍ശനങ്ങളോട് പ്രതികരിച്ച് കളക്ടര്‍ രേണു രാജ്
Next articleഹൃദയാഘാതം; സ്റ്റാൻഡപ്പ് കൊമേഡിയൻ രാജു ശ്രീവാസ്തവ ആശുപത്രിയിൽ