ബോറടിച്ചപ്പോള്‍ ഒന്നും നോക്കിയില്ല..! 3.5 കോടി ശമ്പളമുള്ള ജോലി അങ്ങ് ഉപേക്ഷിച്ചു!!

പഠിത്തം കഴിഞ്ഞാല്‍ ഒരു ജോലിയും സാമ്പത്തിക ഭദ്രതയുള്ള ശമ്പളവും ഏതൊരു വ്യക്തിയുടേയും സ്വപ്‌നമാണ്. പലര്‍ക്കും മികച്ച വിദ്യാഭ്യാസമോ കഴിവോ ഉണ്ടായിട്ടും ജോലി ലഭിക്കുന്നില്ല. ഇനി അഥവാ ലഭിച്ചാലോ തുച്ഛമായ ശമ്പളമായിരിക്കും ലഭിക്കുന്നത്. ഇത്തരം സാഹചര്യങ്ങള്‍…

പഠിത്തം കഴിഞ്ഞാല്‍ ഒരു ജോലിയും സാമ്പത്തിക ഭദ്രതയുള്ള ശമ്പളവും ഏതൊരു വ്യക്തിയുടേയും സ്വപ്‌നമാണ്. പലര്‍ക്കും മികച്ച വിദ്യാഭ്യാസമോ കഴിവോ ഉണ്ടായിട്ടും ജോലി ലഭിക്കുന്നില്ല. ഇനി അഥവാ ലഭിച്ചാലോ തുച്ഛമായ ശമ്പളമായിരിക്കും ലഭിക്കുന്നത്. ഇത്തരം സാഹചര്യങ്ങള്‍ യുവാക്കള്‍ക്കിടയില്‍ നില നില്‍ക്കെ, ബോറടി കാരണം ജോലി ഉപേക്ഷിച്ച ഒരു യുവാവിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. അതും വെറുമൊരു ജോലി അല്ല കേട്ടോ..!

ഏറ്റവും വലിയ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിലെ മൂന്നരകോടി രൂപ ശമ്പളമുള്ള ജോലിയാണ് മൈക്കല്‍ ലിന്‍ എന്ന യുവാവ് പുഷ്പം പോലെ ഉപേക്ഷിച്ചിരിക്കുന്നത്. 2017 മുതല്‍ ഇദ്ദേഹം നെറ്റ്ഫ്‌ളിക്‌സിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. സീനിയര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആയിട്ടാണ് മൈക്കല്‍ ഈ ജോലിയില്‍ പ്രവേശിച്ചത്. പ്രതിവര്‍ഷം മൂന്നര കോടി രൂപയായിരുന്നു മൈക്കലിന്റെ വരുമാനം. ആമസോണിലെ ജോലി രാജിവെച്ചുകൊണ്ടാണ് ഇദ്ദേഹം നെറ്റ്ഫ്‌ളിക്‌സിന്റെ ഭാഗമായി മാറിയത്. മൂന്നര കോടി രൂപ വരുമാനത്തോടൊപ്പം ഭക്ഷണം, അണ്‍ലിമിറ്റഡ് പേയ്ഡ് ടൈം ഓഫ് എന്നിവയെല്ലാം ഉണ്ടായിരുന്നിട്ടും ഈ ജോലി കളയാന്‍ ഇയാള്‍ക്കെന്താ ഭ്രാന്താണോ എന്ന് തോന്നുന്നുണ്ടോ… എങ്കില്‍ ഈ ജോലി കളയാന്‍ അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കാരണം ഉണ്ടായിരുന്നു എന്നതാണ് മറ്റൊരു വാസ്തവം.

നെറ്റ്ഫ്‌ളിക്‌സിലെ ജോലിയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ തനിക്ക് പഠിക്കുവാന്‍ സാധിച്ചു. പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരം ലഭിച്ചു, ഉയര്‍ന്ന വരുമാനം, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങി എല്ലാം തനിക്കുണ്ടായിരുന്നു. പക്ഷേ കൊവിഡ് പിടിമുറുക്കിയതോടെ സാഹചര്യങ്ങള്‍ മാറിമറിഞ്ഞു. തനിക്ക് ഇഷ്ടപ്പെട്ടതെല്ലാം നഷ്ടമായി, ജോലിയും ഉയര്‍ന്ന ശമ്പളവും മാത്രം ബാക്കിയായി.

അതോടെ എല്ലാം മടുത്തു. ജോലി ഉപേക്ഷിച്ചതിന്റെ പേരില്‍ മാതാപിതാക്കളും മെന്ററും അദ്ദേഹത്തെ കുറ്റപ്പെടുത്തിയിരുന്നു, തനിക്ക് കരിയറില്‍ പുരോഗതി ഇല്ലെന്നും വെറും പണം മാത്രം സമ്പാദിക്കുകയായിരുന്നു എന്നും മനസ്സിലാക്കിയതോടെയാണ് ഇത്തരം ഒരു കടുത്ത തീരുമാനത്തിലേക്ക് ലിന്‍ എത്തിച്ചേര്‍ന്നത്.