Malayalam Article

5 കുട്ടികള്‍, ഭാര്യ, 2 നായ്ക്കള്‍, രണ്ട് കോഴികളുമായി ബൈക്കില്‍ യാത്ര- വീഡിയോ

ലോകജനസംഖ്യ 800 കോടിയിലെത്തിയതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ധാരാളം ട്രോളുകളും വിഡിയോകളും പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ ഒരു വിഡിയോയാണ് ഓണ്‍ലൈനില്‍ വൈറലായത്. ഒരാള്‍ 9 കുട്ടികളുമായി സൈക്കിളില്‍ സഞ്ചരിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇപ്പോള്‍, സമാനമായ ഒരു വീഡിയോ വൈറലാകുകയാണ്, ഒരാള്‍ അഞ്ച് കുട്ടികളേയും ഭാര്യയേയും രണ്ട് നായ്ക്കളേയും രണ്ട് കോഴികളേയും വെച്ച് ബൈക്കില്‍ സഞ്ചരിക്കുകയാണ്. സൈലന്‍സറിലാണ് ഒരു നായ ഇരികുന്നത്. മറ്റൊരു നായ ഇന്ധന ടാങ്കില്‍ ഇരുന്നു, രണ്ട് കോഴികള്‍ പുറകിലായി. പിടിക്കപ്പെട്ടാല്‍ ചലാന്‍ അടക്കാന്‍ ലോണ്‍ എടുക്കേണ്ടി വരും,” വീഡിയോ ട്വീറ്റ് ചെയ്ത ഉപയോക്താവ് കുറിച്ചു. വീഡിയോ ഇതിനോടകം 260,000-ലധികം പേര്‍ കണ്ടു കഴിഞ്ഞു. 10,000 ലൈക്കുകളും നേടി.

പല ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കും ഈ കാഴ്ച തമാശയായി തോന്നിയപ്പോള്‍, മറ്റുള്ളവര്‍ കുട്ടികളുടെയും മൃഗങ്ങളുടെയും സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണ്. ”ഇത് അങ്ങേയറ്റം അപകടകരമാണ്,” ഒരു ട്വിറ്റര്‍ ഉപയോക്താവ് അഭിപ്രായപ്പെട്ടു. ‘എന്തുകൊണ്ടാണ് ഒരാള്‍ ഇത്രയധികം ജീവന്‍ അപകടപ്പെടുത്തുന്നത്?’ മറ്റൊരാള്‍ പറഞ്ഞു. ”തികച്ചും വിഡ്ഢിത്തം. ഈ ആളുകള്‍ക്ക് കനത്ത പിഴ ചുമത്തണം, ”മൂന്നാമന്‍ കുറിച്ചു.

Gargi