കോവിഡില്‍ നിന്നും സുരക്ഷ നേടാനായി യുവാവ് ധരിച്ചത് ഒരു ഡസനിലധികം മാസ്‌കുകള്‍- വീഡിയോ

കൊറോണ വൈറസ് ലോകത്തിന്റെ ഒരു ഭാഗത്തെ വളരെ മോശമായി ബാധിച്ച കാലം എങ്ങനെ മറക്കാന്‍ കഴിയും? COVID-19 എന്ന് വിളിക്കപ്പെടുന്ന വൈറസ് യൂറോപ്പിലേക്കും യുഎസ്എയിലേക്കും നമ്മുടെ സ്വന്തം രാജ്യത്തിലേക്കും വ്യാപിച്ചപ്പോള്‍, കനത്ത സുരക്ഷാ നടപടികളാണ്…

കൊറോണ വൈറസ് ലോകത്തിന്റെ ഒരു ഭാഗത്തെ വളരെ മോശമായി ബാധിച്ച കാലം എങ്ങനെ മറക്കാന്‍ കഴിയും? COVID-19 എന്ന് വിളിക്കപ്പെടുന്ന വൈറസ് യൂറോപ്പിലേക്കും യുഎസ്എയിലേക്കും നമ്മുടെ സ്വന്തം രാജ്യത്തിലേക്കും വ്യാപിച്ചപ്പോള്‍, കനത്ത സുരക്ഷാ നടപടികളാണ് കൊണ്ടുവന്നത്. തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കുക, ഇടയ്ക്കിടെ കൈ കഴുകുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, മാസ്‌ക് ധരിക്കുക എന്നിവയെല്ലാം ശ്രദ്ധിച്ചു. ‘സാമൂഹിക അകലം’ പാലിച്ചു നമ്മള്‍. വാക്‌സിനുകള്‍ എടുത്തതോടെ കോവിഡിന്റെ വ്യാപനം കുറഞ്ഞു. ആളുകള്‍ ജോലിക്കും മറ്റു സ്ഥലങ്ങളിലും പോയി തുടങ്ങി. എന്നാല്‍ വീണ്ടും കോവിഡ് വ്യാപിച്ചു തുടങ്ങിയതോടെ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.

ഇപ്പോഴിതാ അത്തരത്തില്‍ അതീവശ്രദ്ധ പുലര്‍ത്തുന്ന ഒരാളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു മെട്രോ ട്രെയിനിനുള്ളില്‍ ഇരിക്കുന്ന അഞ്ച് യാത്രക്കാരെ വീഡിയോയില്‍ കാണാം. അവര്‍ അഞ്ചുപേരും മാസ്‌ക് ധരിച്ചിരിക്കുന്നു, ഇത് അഭിനന്ദനാര്‍ഹമായ കാര്യമാണ്. എന്നിരുന്നാലും, അവരുടെ കൂട്ടത്തില്‍ നിരവധി മാസ്‌കുകള്‍ ഒരുമിച്ചു ധരിച്ച ഒരു ചെറുപ്പക്കാരന്‍ ഉണ്ട്. ഒരു ഡസനെങ്കിലും അയാള്‍ ഇട്ടിട്ടുണ്ട്. ഒരുപക്ഷേ ഒരു ഡസനിലധികം. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്.