Categories: Film News

വാഷിങ് മെഷീന്‍ എടുത്തെറിഞ്ഞ് ഗിന്നസ് റെക്കോര്‍ഡിലേക്ക്; യുവാവിന്റെ പ്രകടനം കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

ഗിന്നസ് റെക്കോര്‍ഡിനായി പലരും നിരവധി സാഹസങ്ങള്‍ കാണിക്കുന്നത് നാം കാണാറുണ്ട്. ചിലത് കാണുമ്പോള്‍ തന്നെ ഇതെത്ര വിചിത്രമാണെന്ന് ഒാര്‍ത്ത് നാം മൂക്കത്ത് വിരല്‍വെക്കാറുണ്ട്. എന്നാല്‍ ശാരീരിക ക്ഷമതയിലൂടെ വേറിട്ട പ്രകടനം കാഴ്ചവെച്ച ഒരു യുവാവാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ജോഹാന്‍ എസ്പെന്‍ക്രോണ്‍ എന്ന സ്വീഡിഷ് പൗരനാണ് ഈ താരം. വാഷിങ് മെഷീന്‍ ഏറ്റവും കൂടുതല്‍ ദൂരത്തേക്ക് വലിച്ചെറിഞ്ഞാണ് ഇദ്ദേഹം പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയത്. 14 അടിയും 7.2 ഇഞ്ചും ദൂരത്തേക്കാണ് ഇയാള്‍ വാഷിങ് മിഷന്‍ വലിച്ചെറിഞ്ഞ് റെക്കോര്‍ഡ് തീര്‍ത്തിരിക്കുന്നത്.

മിലാനില്‍ നടന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് ഷോയിലാണ് ജോഹാന്‍ ഈ അവസ്മരണീയമായ പ്രകടനം കാഴ്ചവെച്ചത്. ലുതിയാനയില്‍ നിന്നുള്ള സിദ്രുനാസ് സവിക്കാസിന്റെ 13 അടി 6.6 ഇഞ്ച് എന്ന റെക്കോര്‍ഡാണ് വളരെ സിമ്പിളായി ജോഹാന്‍ തകര്‍ത്തത്. ഒന്നിലധികം വാഷിന്‍ മിഷിനുകള്‍ വലിച്ചെറിഞ്ഞാണ് ജോഹാന്‍ ഈ നേട്ടം കരസ്ഥമാക്കിയതെന്ന പ്രത്യേകതയുമുണ്ട്. എന്തായാലും ജോഹാന്റെ ഈ പ്രകടനം കണ്ടു നിന്നവര്‍ ഞെട്ടി. അത്രയ്ക്ക് ഗംഭീര പ്രകടനമായിരുന്നു ഇയാളുടേത്.

2910 ലാപ്പ്‌ടോപ്പുകള്‍ ഒരുപോലെ അടുക്കി വച്ച ശേഷം ഒരേ ദിശയിലേക്ക് വീഴ്ത്തി റെക്കോര്‍ഡ് സ്വന്തമാക്കിയ വാര്‍ത്തയും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. അമേരിക്ക ആസ്ഥാനമായുള്ള ഒരു കമ്പനിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. യുഎസിലെ ഇന്ത്യാന ആസ്ഥാനമായുള്ള ടെക്‌നോളജി റീസൈക്ലേഴ്‌സിന്റെ ഓഫീസാണ് റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്.

Aswathy