ഒറ്റക്കായ പെണ്ണുങ്ങളോട് “കാര്യങ്ങളൊക്കെ എങ്ങനെ നടക്കുന്നു” എന്ന് ചോദിക്കുന്ന ആങ്ങളമാർ!

മാനസി പി കെ എന്ന യുവതി തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പാണു ഇപ്പോൾ ശ്രദ്ദ നേടുന്നത്. സമൂഹത്തിൽ ഏതെങ്കിലും ഒരു പെൺകുട്ടിക്ക് ഒരു ദുരനുഭവം ഉണ്ടാകുമ്പോൾ മാത്രം തല പോകുകയും അല്ലാത്തപ്പോഴെല്ലാം സകല സ്ത്രീകളെയും…

Manasi fb post

മാനസി പി കെ എന്ന യുവതി തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പാണു ഇപ്പോൾ ശ്രദ്ദ നേടുന്നത്. സമൂഹത്തിൽ ഏതെങ്കിലും ഒരു പെൺകുട്ടിക്ക് ഒരു ദുരനുഭവം ഉണ്ടാകുമ്പോൾ മാത്രം തല പോകുകയും അല്ലാത്തപ്പോഴെല്ലാം സകല സ്ത്രീകളെയും മോശം കണ്ണോടും കൂടി നോക്കുന്ന സമൂഹത്തെ പരിഹസിച്ച് കൊണ്ടുള്ള സമൂഹത്തെ കുറിച്ചാണ് മാനസി തന്റെ കുറിപ്പിൽ കൂടി പറയുന്നത്. പെണ്ണിനോട് ഒരു ആത്മാർത്ഥതയും കാണിക്കാതെ കുറ്റം പറഞ്ഞിട്ട് അതെ സമൂഹത്തെ തന്നെ പേടിച്ച് ഒടുവിൽ ഏതെങ്കിലും ഒരു പെൺകുട്ടിക്ക് മോശമായി എന്തെങ്കിലും സംഭവിച്ചാൽ വെറും രണ്ടു ദിവസം മാത്രം ദൈർഘ്യമുള്ള പ്രഷോഭം സോഷ്യൽ മീഡിയയിൽ കൂടി മാത്രം നടത്തുന്ന മുഴുവൻ ആളുകൾക്കുമുള്ള മറുപടിയാണ് മാനസിയുടെ ഈ കുറിപ്പ്. കുറിപ്പ് വായിക്കാം,

ഗൾഫുകാരൻ്റെ ഭാര്യയെ കണ്ടാൽ “സുഖങ്ങളൊക്കെ തന്നെയല്ലേ ” എന്ന് വളിച്ച ചിരിയോടെ ചോദിക്കുന്ന, ഒറ്റക്കായ പെണ്ണുങ്ങളോട് “കാര്യങ്ങളൊക്കെ എങ്ങനെ നടക്കുന്നു” എന്ന് വഷളത്തരത്തിൽ ആരായുന്ന, ഭർത്താവുമായി ഉടക്കി നിന്നാൽ ഓൾക്ക് രണ്ടെണ്ണം കിട്ടാത്തതിൻ്റെ സൂക്കേടാണെന്ന് പറയുന്ന, ഇഷ്ട്ടപ്പെട്ട് തെരഞ്ഞെടുത്ത ജീവിതത്തിൽ അപാകതകൾ സംഭവിച്ചാൽ അവൾക്ക് കട്ടക്കഴപ്പാണെന്ന് പറയുന്ന, പുനർവിവാഹം ചെയ്താൽ ഓൾക്ക് കുറച്ച് കാലം കൂടി കഴിഞ്ഞാട്ടാകാമായിരുന്നില്ലേ എന്ന് ടോൺ മാറ്റി പറയുന്ന, ആൺ സുഹൃത്തുക്കളെ മൊത്തം അവിഹിതത്തിൻ്റെ ലിസ്റ്റിലിട്ടു കൊടുക്കുന്ന സദാചാരത്തിൻ്റെ, sexual ഫ്രസ്ട്രേഷൻ്റെ അപോസ്തലന്മാരായ ആങ്ങളോസ്കികളും, വാല് പിടിക്കുന്ന പെങ്ങളോസ്കികളും “അവൾക്കും വേണം നീതി ” എന്ന പ്ലക്ക്കാർഡുകളുമുപേക്ഷിച്ച് ഫേസൂക്കീന്ന് ഇറങ്ങിയോ ശകുന്തളേ,,,,, പേടിക്കേണ്ട. അടുത്ത ബലിയാടിനെ കിട്ടുമ്പോൾ പ്ലക്ക് കാർഡുകളുമേന്തി തിരിച്ചെത്തിക്കോളും.