‘ഗര്‍ഭിണിയായപ്പോള്‍ ആ സംവിധായകന്റെ വിധം മാറി, അതോടെ കുഞ്ഞിനെ നശിപ്പിക്കേണ്ടിവന്നു’ പൊട്ടിക്കരഞ്ഞ് നടി

mandana-karimi-about-affair
mandana-karimi-about-affair

ബോളിവുഡിലെ പ്രശസ്ത സംവിധായകനില്‍ നിന്നും ഗര്‍ഭിണിയായെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി മന്ദന കരീമി. നടി കങ്കണ റണാവത്ത് അവതാരകയായ റിയാലിറ്റി ഷോയിലാണ് നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഒരുമിച്ച് ജീവിക്കാമെന്ന ഉറപ്പിലാണ് ഗര്‍ഭിണിയാകാന്‍ ഒരുങ്ങിയതെന്നും അവസാനം സംവിധായകന്‍ ചതിക്കുകയുമായിരുന്നുവെന്നും നടി തുറന്നു പറഞ്ഞു.

‘ആദ്യ പങ്കാളിയായ ഗൗരവ് ഗുപ്തയുമായി വേര്‍പിരിഞ്ഞതിന് ശേഷം ബോളിവുഡിലെ പ്രശസ്തനായ ഒരു സംവിധായകനുമായി രഹസ്യബന്ധമുണ്ടായിരുന്നു. ആ സമയത്ത് ഞാനാകെ തകര്‍ന്നിരിക്കുകയായിരുന്നു. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് നിരന്തരം ശബ്ദമുയര്‍ത്തിയ ആളായിരുന്നു ആ സംവിധായകന്‍. പലരുടേയും ആരാധനാപാത്രം. ഒരുമിച്ച് ജീവിക്കാമെന്നും കുഞ്ഞിന് ജന്മം നല്‍കാമെന്നും ഞങ്ങളിരുവരും ചേര്‍ന്ന് പദ്ധതിയിട്ടതാണ്.

എന്നാല്‍ ഗര്‍ഭിണിയായപ്പോള്‍ ആ സംവിധായകന്റെ വിധം മാറി. അതോടെ ആ കുഞ്ഞിനെ നശിപ്പിക്കേണ്ടിവന്നു.’വെന്ന് പൊട്ടിക്കരഞ്ഞ് നടി വെളിപ്പെടുത്തി. മന്ദനയുടെ തുറന്നുപറച്ചില്‍ അടങ്ങുന്ന പ്രമോ വീഡിയോയാണ് പുറത്തു വന്നത്. നടിയെ മറ്റ് മത്സരാര്‍ത്ഥികള്‍ ചേര്‍ന്ന് ആശ്വസിപ്പിക്കുന്നത് വീഡിയോയില്‍ കാണാം. മന്ദനയുടെ വാക്കുകള്‍ കങ്കണയേയും മറ്റ് മത്സരാര്‍ത്ഥികളേയും കണ്ണീരിലാഴ്ത്തി.

ലോക്ക്അപ്പ് എന്ന ഷോയിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്താനുള്ള ടാസ്‌കിലാണ് മത്സരാര്‍ത്ഥിയായ മന്ദനയുടെ തുറന്നു പറഞ്ഞത്. ബിഗ്‌ബോസ് ഒന്‍പതാം സീസണില്‍ സെക്കന്‍ഡ് റണ്ണര്‍അപ്പ് ആയിരുന്നു മന്ദന.

Previous article‘അന്ന് ജീവിക്കാന്‍ ആകില്ല എന്ന് കണ്ടു ആത്മഹത്യാ ചെയ്തിരുന്നെങ്കില്‍’ വായിക്കേണ്ട കുറിപ്പ്
Next articleസെന്‍സര്‍ ബോര്‍ഡുകള്‍ക്കും തടുക്കാനായില്ല: കന്യാസ്ത്രീകളുടെ അറിയാക്കഥകള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ ‘അക്വേറിയം’