നാലുവയസ്സുകാരി താരയെ ദത്തെടുത്ത് മന്ദിര ബേദി, സണ്ണിലിയോണിന്റെ മകളുടെ സഹോദരി ആണോ എന്ന് ആരാധകർ

നിരവധി ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍.ലോക്ക് ഡൗണ്‍ വിശേഷങ്ങള്‍ ആരാധകരായി നിരന്തരം താരം പങ്കുവയ്ക്കാറുണ്ട്.മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് സണ്ണി ലിയോണ്‍.നിഷ എന്നൊരു മകളെ ദത്തെടുത്തതിന് പിന്നാലെ വാടകഗര്‍ഭപാത്രത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളെ കൂടി ഇരുവരും…

നിരവധി ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍.ലോക്ക് ഡൗണ്‍ വിശേഷങ്ങള്‍ ആരാധകരായി നിരന്തരം താരം പങ്കുവയ്ക്കാറുണ്ട്.മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് സണ്ണി ലിയോണ്‍.നിഷ എന്നൊരു മകളെ ദത്തെടുത്തതിന് പിന്നാലെ വാടകഗര്‍ഭപാത്രത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളെ കൂടി ഇരുവരും സ്വന്തമാക്കിയിരുന്നു.കേരളത്തിലും നിരവധി ആരാധകരുള്ള താരത്തിന്റെ വിശേഷങ്ങള്‍ ക്ഷണ നേരം കൊണ്ട് വൈറലാകാറുണ്ട്.മകള്‍ കുതിര സവാരി പഠിക്കുന്നതിന്റെ ചിത്രമൊക്കെ താരം ഷെയര്‍ ചെയ്തിരുന്നു, സണ്ണി ലിയോണിനെപോലെതന്നെ മകൾ നിഷയും ആരാധർക്ക് ഏറെ പ്രിയപ്പെട്ടവളാണ്, അഞ്ചാം പിറന്നാളിന് മകള്‍ പറഞ്ഞ ആഗ്രഹം നിറവേറ്റി കൊടുക്കാനുള്ള പ്രയത്‌നത്തിലാണ് താരമിപ്പോൾ, തന്റെ പിറന്നാളിന് ലോകത്തിലെ എല്ലാ കുട്ടികള്‍ക്കും തിന്മയ്ക്ക് എതിരെ നില കൊള്ളണമെന്ന ആഗ്രഹമാണ് സണ്ണിയോട് നിഷ പങ്കുവെച്ചിരിക്കുന്നത്. ഈ ആഗ്രഹം കള്‍ പറയുന്നതിന്റെ ഓഡിയോയ്ക്ക് ഒപ്പമാണ് ഇത് സാധിച്ച്‌ നല്‍കുമെന്ന് വാക്ക് നല്‍കി എന്ന് സണ്ണി കുറിച്ചത്.
ഇപ്പോള്‍ സണ്ണി ലിയോണിന് ശേഷം പെണ്‍കുട്ടിയെ ദത്തെടുത്തിരിക്കയാണ് നടിയും മോഡലുമായ നടി മന്ദിര ബേദി. മന്ദിര ബേദിയും ഭര്‍ത്താവും സംവിധായകനുമായ രാജ് കൗശാലും ചേര്‍ന്നാണ് നാലു വയസുകാരി പെണ്‍കുട്ടിയെ ദത്തെടുത്തത്. മന്ദിര തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്.
താര എന്ന നാലുവയസ്സുകാരിയാണ് മന്ദിരയുടെ ഇളയമകളായി കുടുംബത്തിലേക്ക് വന്നത്. കാഴ്ചയില്‍ പോലും സണ്ണി ലിയോണിയുടെ മകള്‍ നിഷയുമായി താരയ്ക്ക് നല്ല രൂപസാദൃശ്യമുണ്ട് എന്നതാണ് യാദൃശ്ചികത. നിഷയുടെ സഹോദരിയാണോ എന്നും ചോദ്യങ്ങളുണ്ട്. വീര്‍ എന്ന മകന് അനുജത്തിയായാണ് താരയുടെ വരവ്.

മകള്‍ക്ക് താര ബേദി കൗശല്‍ എന്നാണ് പേര്. എന്നാല്‍ അല്‍പ്പം വൈകിയാണ് ഇക്കാര്യം മന്ദിര ആരാധകരെയും പ്രേക്ഷകരെയും അറിയിച്ചിരിക്കുന്നത്. മകള്‍ വന്നത് 2020 ജൂലൈ 28നാണെന്നു മന്ദിര പറയുന്നു. നാല് വയസ്സും ഒരല്പ്പവും കൂടിയാണ് താരയുടെ പ്രായം. മകള്‍ വന്നത് മുതല്‍ മന്ദിര സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നെങ്കിലും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ല. കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രവും മന്ദിര പങ്കുവെച്ചിട്ടുണ്ട്.