ഞങ്ങളുടെ വിവാഹത്തിന് വസ്ത്രങ്ങൾ സംഭാവന ചെയ്തത് അദ്ദേഹം ആയിരുന്നു !! മണികണ്ഠൻ

കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു മണികണ്ഠന്റെ വിവാഹം നടന്നത്, ലോക്ക് ഡൗൺ ആയതിനാൽ വളരെ ലളിതമായിട്ടായിരുന്നു വിവാഹം നടത്തിയത്, ഒരു വർഷത്തിന് മുൻപ് ഉറപ്പിച്ച വിവാഹം ആയിരുന്നു ഇവരുടെ, വിവാഹത്തിന്റെ സമയം ആയപ്പോഴാണ് ലോക്ക് ഡൗൺ…

manikandan-marriage

കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു മണികണ്ഠന്റെ വിവാഹം നടന്നത്, ലോക്ക് ഡൗൺ ആയതിനാൽ വളരെ ലളിതമായിട്ടായിരുന്നു വിവാഹം നടത്തിയത്, ഒരു വർഷത്തിന് മുൻപ് ഉറപ്പിച്ച വിവാഹം ആയിരുന്നു ഇവരുടെ, വിവാഹത്തിന്റെ സമയം ആയപ്പോഴാണ് ലോക്ക് ഡൗൺ പ്രഖയാപിച്ചത്, ഇരു വീട്ടുകാരും വിവാഹം മാറ്റി വെക്കണ്ട എന്ന തീരുമാനത്തിൽ എത്തി, ശേഷം വളരെ ലളിതമായി നടത്തുകയിരുന്നു, മണികണ്ഠൻ തന്റെ ഫേസ്ബുക് ലൈവിൽ എത്തി വിവാഹ കാര്യം എല്ലാവരെയും അറിയിച്ചിരുന്നു, നിരവധി താരങ്ങളും പ്രേക്ഷരുകാരും മണികണ്ഠന് ആശംസയുമായി എത്തിയിരുന്നു. വിവാഹ സല്‍ക്കാരത്തിനായി മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനും മണികണ്ഠനും അഞ്ജലിയും മടിച്ചില്ല.

Actor-Manikandan-Achari-weds-Anjaliലോക്ക്‌ഡൗണ്‍ കാലത്തെ വിവാഹവിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് അഞ്ജലിയും മണികണ്ഠനും. “വിവാഹത്തിന് സാരിയും മുണ്ടും ഷര്‍ട്ടുമൊക്കെ സംഘടിപ്പിച്ചത് ആശാന്‍ രാജീവ് രവിയാണ്. വീട്ടിലും സ്റ്റോക്കുള്ള വ്യാപാരികളെ അദ്ദേഹത്തിന് അറിയാമായിരുന്നു,” മണികണ്ഠന്‍ പറഞ്ഞു. പ്രണയവിവാഹമായിരുന്നു മണികണ്ഠന്റെയും അഞ്ജലിയുടെയും. ചെറുപ്പം മുതല്‍ പരിചയമുള്ള കുട്ടിയാണ് അഞ്ജലിയെന്നും മണികണ്ഠന്‍ പറഞ്ഞു. മമ്മൂട്ടിയും മോഹന്‍ലാലുമടക്കം സിനിമാലോകത്തു നിന്ന് നിരവധിയാളുകള്‍ വിളിച്ച്‌ ആശംസകള്‍ അര്‍പ്പിച്ചത് വലിയ സന്തോഷം നല്‍കിയ കാര്യമായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.

മമ്മൂക്കയുടെ വീഡിയോ കോള്‍ വന്നപ്പോള്‍ സന്തോഷം കൊണ്ട് എന്താണ് പറയേണ്ടത് എന്നറിയാത്ത അവസ്ഥയായി പോയി. ലാലേട്ടന്‍ ആദ്യം വിളിച്ചപ്പോള്‍ ഞങ്ങള്‍ കണ്ടില്ല, വീട്ടിലാരോ ഫോണെടുത്ത് ഞങ്ങള്‍ തിരക്കിലാണെന്നു പറഞ്ഞു. പിന്നെ തിരിച്ചുവിളിച്ചപ്പോള്‍ ഒരുപാട് സ്നേഹത്തോടെയാണ് ലാലേട്ടനും ഞങ്ങളോട് സംസാരിച്ചതും ഞങ്ങളെ അനുഗ്രഹിച്ചതുമൊക്കെ.”

Manikandan-Achari-ഹണിമൂണ്‍ പ്ലാന്‍ ചെയ്‌തോ, എങ്ങോട്ടേക്കാണ് ആദ്യയാത്രയെന്നായിരുന്നു ലൈവിലെത്തിയ മണികണ്ഠനോട് ചിലരുടെ ചോദ്യം. “തൃപ്പൂണിത്തുറ എസ് എന്‍ ജംഗ്ഷനില്‍ ഞങ്ങളൊന്നു ചുറ്റിയിട്ടു വന്നു, അതാണ് ലോക്ക്‌ഡൗണ്‍ കാലത്തെ ഞങ്ങളുടെ ആദ്യത്തെ ടൂര്‍,” എന്നായിരുന്നു മണികണ്ഠന്റെ ചിരിയോടെയുള്ള മറുപടി. കമ്മട്ടിപ്പാടത്തേക്ക് പോയിക്കൂടേയെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. അത് നല്ല നിര്‍ദേശമാണെന്ന്, ഞങ്ങള്‍ അങ്ങോട്ട് പോയിരിക്കുമെന്നും അഞ്ജലിയും മണികണ്ഠനും ഉത്തരമേകി. കമ്മട്ടിപ്പാടത്തിലെ ഒരു പാട്ടും ലൈവിലെത്തിയ പ്രേക്ഷകര്‍ക്കായി മണികണ്ഠന്‍ പാടി.