ജീവിതത്തിലേക്ക് പുതിയ ഒരു അഥിതി കൂടി എത്താൻ പോകുന്നു! - മലയാളം ന്യൂസ് പോർട്ടൽ
Film News

ജീവിതത്തിലേക്ക് പുതിയ ഒരു അഥിതി കൂടി എത്താൻ പോകുന്നു!

Manikandan achari wife pregnancy news

കമ്മട്ടിപ്പാടം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് മണികണ്ഠൻ. ബാലൻ ചേട്ടനായി കമ്മട്ടിപ്പാടത്തിൽ തിളങ്ങിയ മണികണ്ഠനെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. പിന്നീട് വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് തന്റേതായ സ്ഥാനം മലയാള സിനിമ ലോകത്ത് താരം ഉറപ്പിക്കുക തന്നെ ചെയ്തു. തമിഴിൽ സൂപ്പർ സ്റ്റാർ രജനികാന്തിന് ഒപ്പം പേട്ടയിൽ വളരെ ശ്രദ്ധേയമായ ഒരു വേഷവും മണികണ്ഠൻ ചെയ്യുക ഉണ്ടായി.സിനിമയ്ക്ക് ഒപ്പം തന്നെ നാടകവും അദ്ദേഹം ചെയ്യുന്നുണ്ട്. സിനിമയ്ക്കും നാടകത്തിനും അല്ല അഭിനയത്തിനാണ് താൻ പ്രാധാന്യം കൊടുക്കുന്നതെന്ന് വ്യാസൻ കെ പി ഒരുക്കുന്ന ശുഭരാത്രിയുടെ വിശേഷങ്ങൾ പങ്ക് വെക്കവെ മണികണ്ഠൻ പറയുക ഉണ്ടായി.Actor-Manikandan-Achari-weds-Anjali

ഇപ്പോഴിതാ ജീവിതത്തിലെ വലിയ ഒരു സന്തോഷം പങ്കുവെക്കുകയാണ് മണികണ്ഠൻ. താൻ അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് മണികണ്ഠൻ ആചാരി. ഗർഭിണിയായ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷം മണികണ്ഠൻ ആരാധകരെ അറിയിച്ചിരിക്കുന്നത്. ഒപ്പം എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ കൂടെയുണ്ടാവണം. ലവ് യൂ ഓള്‍ എന്നും മണികണ്ഠൻ കുറിച്ചു. ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് താരം ഈ സന്തോഷവാർത്ത അറിയിച്ചത്. നിരവധിപേരാണ് താരത്തിന് ആശംസകളുമായി എത്തിയത്.Manikandan-Achari-

ലോക്ക്ഡൗൺ സമയത്തായിരുന്നു മണികണ്ഠനും മരട് സ്വദേശിയായ അഞ്ജലിയും തമ്മിൽ വിവാഹിതരായത്. കോവിഡ് കൂടി നിൽക്കുന്ന സമയമായതിനാൽ വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടത്തിയത്. വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്. ഇരുവരും വിവാഹത്തിന്റെ ആഘോഷത്തിനായി കരുതിയ പണത്തിന്റെ ഒരു വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയും ചെയ്തിരുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!