‘ഇത്രയൊക്കെ ചെയ്യാന്‍ മാത്രം നായകന്‍ ചെയ്ത തെറ്റ് എന്താണ്’

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണ് വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ജയ ജയ ജയ ഹേ. ഡിസംബര്‍ 22 മുതല്‍ ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ സ്ട്രീം ചെയ്യുകയാണ്. സാമൂഹ്യ പ്രാധാന്യമുള്ളൊരു…

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണ് വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ജയ ജയ ജയ ഹേ. ഡിസംബര്‍ 22 മുതല്‍ ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ സ്ട്രീം ചെയ്യുകയാണ്. സാമൂഹ്യ പ്രാധാന്യമുള്ളൊരു വിഷയം നര്‍മത്തില്‍ പൊതിഞ്ഞ്, ആക്ഷേപഹാസ്യത്തില്‍ ചാലിച്ച് തയ്യാറാക്കിയ ചിത്രത്തെ കുറിച്ച് നിരവധി പേരാണ് അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനുമാണ് പ്രധാന കഥാപാത്രങ്ങളായ രാജേഷ് കുമാറും ജയഭാരതിയുമായി പ്രേക്ഷകരിലേക്കെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ളൊരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഇതിലെ നായകനെ ഇടിച്ചു റൊട്ടി ആക്കി അവന്റ കോഴി കച്ചവടവും പൂട്ടിച്ചു പെരുവഴിയാക്കി സ്വതന്ത്ര്യം നേടിയ ഇതിലെ നായിക. ന്യൂ ജനറേഷന്‍ ഹീറോയെന്നാണ് മണികണ്ഠന്‍ നെടുമങ്ങാട് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഇത്രയൊക്കെ ചെയ്യാന്‍ മാത്രം നായകന്‍ ചെയ്ത തെറ്റ് എന്താണ്.
ഇതിന്റെ പകുതി ധൈര്യം സ്വന്തം വീട്ടില്‍ കാണിച്ചിരുന്നു എങ്കില്‍.. ഇഷ്ടമുള്ള കൊഴസിനു പോയി പഠിച്ചു ഒരു ജോലി ഒക്കെ വാങ്ങി ഇഷ്ടമുള്ള ആളെ കല്യാണം കഴിക്കാം ആയിരുന്നു.. സ്വന്തം വീട്ടില്‍ നല്ല പുള്ള എല്ലാം സഹിക്കുകയും ഏതറ്റവരെയും അഡ്ജസ്റ്റ് ജയ്യുകയും. ചെയ്യും.
എന്നിട്ട് എല്ലാ കലിപ്പും തീര്‍ത്തത് ആ പാവം പയ്യനെ. ഇടിയപ്പം കിട്ടാത്ത വിഷമത്തില്‍ അവന്‍ അവളുടെ മൂക്കാംമണ്ട അടിച്ചു പൊളിച്ചു അതിനാണ് അവള് കാരട്ടെ പഠിച്ചു കൊണ്ട് അവനെ ഇടിച്ചു റെഡി ആക്കികളഞ്ഞത്
ഇടിയപ്പം എന്നും എന്റെയും വീക്‌നെസ് ആണ്… പക്ഷെ ഞാന്‍ ഇപ്പോള്‍ ഇടിയപ്പം നിര്‍ത്തിയെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ഒരു കുഞ്ഞു സിനിമയായി പ്രേക്ഷകരിലേക്കെത്തിയ ചിത്രം ബ്ലോക്ക് ബസ്റ്ററായി മാറുകയായിരുന്നു. അങ്കിത് മേനോന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന വിനായക് ശശികുമാറാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ബാബ്‌ലു അജുവാണ്. ജോണ്‍ കുട്ടിയാണ് ചിത്രസംയോജനം. ലക്ഷ്മി മേനോന്‍, ഗണേഷ് മേനോന്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റിന്റെ ബാനറിലെത്തിയ ചിത്രം അമല്‍ പോള്‍സനാണ് സഹ നിര്‍മ്മാണം. നിര്‍മ്മാണ നിര്‍വഹണം പ്രശാന്ത് നാരായണന്‍.