സൂര്യയുമായി വിവാഹം, തുറന്ന് പറഞ്ഞ് മണിക്കുട്ടന്‍

കുറച്ച് സിനിമകളിലൂടെയും, ബിഗ് ബോസ് ഷോയിലൂടെയും പ്രേക്ഷകമനസിലിടം പിടിച്ച യുവതാരമാണ് മണിക്കുട്ടന്‍. കോവിഡ് കാരണം ബിഗ് ബോസ് ഷോ പൂര്‍ത്തിയായില്ലെങ്കിലും വോട്ടിംഗിലൂടെ മണിക്കുട്ടനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇപ്പോഴിതാ വിവാഹവിശേഷം പങ്ക് വച്ച് താരം എത്തിയിരിക്കുകയാണ്.…

കുറച്ച് സിനിമകളിലൂടെയും, ബിഗ് ബോസ് ഷോയിലൂടെയും പ്രേക്ഷകമനസിലിടം പിടിച്ച യുവതാരമാണ് മണിക്കുട്ടന്‍. കോവിഡ് കാരണം ബിഗ് ബോസ് ഷോ പൂര്‍ത്തിയായില്ലെങ്കിലും വോട്ടിംഗിലൂടെ മണിക്കുട്ടനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇപ്പോഴിതാ വിവാഹവിശേഷം പങ്ക് വച്ച് താരം എത്തിയിരിക്കുകയാണ്. വിവാഹം നോക്കുന്നുണ്ട് എങ്കില്‍ പോലും മനസ്സില്‍ ആഗ്രഹിച്ച ഒരാളെ കിട്ടിയിട്ടില്ലെന്ന് മണിക്കുട്ടന്‍ നേരത്തെ പറഞ്ഞിരുന്നു. ബിഗ് ബോസ് ഷോയിലെ മത്സരാര്‍ത്ഥിയായ സൂര്യ പല തവണ പ്രണയം തുറന്ന് പറഞ്ഞിട്ടും താരം അന്ന് വഴയങ്ങിയിരുന്നില്ല.


അപ്പോഴും ഇപ്പോഴും പ്രണയമില്ല, വിവാഹം ജീവിതത്തിന്റെ ഭാഗമാണ് അത് വന്നു ചേരേണ്ടതാണ് വിവാഹത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങുന്നുണ്ട് എന്നാണ് മണിക്കുട്ടന്‍ പറയുന്നത്. ഇപ്പോഴത്തെ സ്വപ്നവും പ്രതീക്ഷയും ആഗ്രഹിക്കുന്ന സിനിമകളിലേക്കും കഥാപാത്രങ്ങളിലേക്ക് എത്തിപ്പെടാന്‍ പറ്റുമെന്ന് ഉള്ളതാണെന്ന് മണിക്കുട്ടന്‍ പറയുന്നു.

മണിക്കുട്ടന്റെ വാക്കുകള്‍ – കൊവിഡ് കേസ് കൂടിയപ്പോള്‍ ഷോ നിര്‍ത്തിയിരുന്നു , പിന്നീട് വോട്ട് തുടരുകയും ചെയ്തു , ആ സമയത്ത് ഈ സീസണില്‍ ഉണ്ടായിരുന്നു ചിലരൊക്കെ മറ്റു മത്സരാര്‍ഥികള്‍ക്ക് പിന്തുണ നല്‍കി, അതിനൊപ്പം എനിക്ക് വിജയിക്കാനുള്ള അര്‍ഹതയില്ല എന്ന് പറഞ്ഞത് ഏറെ വേദനിപ്പിച്ചിരുന്നു മണിക്കുട്ടന്‍ പറയുന്നു . സപ്പോര്‍ട്ട് ആര്‍ക്കുവേണമെങ്കിലും കൊടുത്തോട്ടെ എന്നാല്‍ എനിക്ക് അര്‍ഹതയില്ലെന്ന് പറയേണ്ട ആവശ്യം ഉണ്ടോ താരം ചോദിക്കുന്നു.
പിന്നെ സിനിമാമേഖലയിലെ ചിലര്‍ അത്തരത്തില്‍ എനിക്കെതിരെ പ്രതികരിച്ച് എന്നും താരം പറയുന്നു. കഴിഞ്ഞ 15 വര്‍ഷം ഞാന്‍ സിനിമയില്‍ കൂടി കടന്നുപോയ വഴികള്‍ അടുത്ത് അറിയാമായിരുന്ന ചിലര്‍ കൂടി അതില്‍ ഉണ്ട് എന്ന് അറിഞ്ഞപ്പോള്‍ അത് വേദനയായി. വോട്ടിംഗ് റിസള്‍ട്ട് വന്നപ്പോള്‍ ഒന്നാംസ്ഥാനത്ത് എത്തി . അത് പ്രേക്ഷകര്‍ തന്ന വിജയമാണ് മണിക്കുട്ടന്‍ പറയുന്നു.