ശരിക്കും മണിക്കുട്ടന് ബിഗ്ഗ്ബോസ്സിന്റെ ഫ്‌ളാറ്റ് കിട്ടിയോ..? ഉത്തരം നടന്‍ തന്നെ പറഞ്ഞു..!!

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിക്കുട്ടന്‍. പല സിനിമകളിലും മികച്ച അഭിനയം കാഴ്ച്ചവെച്ച താരം സീരിയില്‍ രംഗത്തിലൂടെയാണ് ബിഗ് സ്‌ക്രീനിലേക്കും എത്തിയത്. ഒരു നടന്‍ എന്ന നിലയില്‍ അല്ലാതെ മണിക്കുട്ടന്‍ എന്ന വ്യക്തിയെ കുറിച്ചും…

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിക്കുട്ടന്‍. പല സിനിമകളിലും മികച്ച അഭിനയം കാഴ്ച്ചവെച്ച താരം സീരിയില്‍ രംഗത്തിലൂടെയാണ് ബിഗ് സ്‌ക്രീനിലേക്കും എത്തിയത്. ഒരു നടന്‍ എന്ന നിലയില്‍ അല്ലാതെ മണിക്കുട്ടന്‍ എന്ന വ്യക്തിയെ കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചും എല്ലാം പ്രേക്ഷകര്‍ അടുത്തറിയുന്നത്, മലയാളത്തിലെ ഏറ്റവും വലിയ ഷോയായ ബിഗ്‌ബോസ്സ് വഴിയാണ്. കഴിഞ്ഞ സീസണിലെ വിജയി കൂടിയായ മണിക്കുട്ടന്‍ ബിഗ്ഗ്‌ബോസ് ഷോയില്‍ വരെ മികച്ച പ്രകടനം ആയിരുന്നു കാഴ്ച്ചവെച്ചത്.

കൊറോണ ഉടലെടുത്തതോടെ ഷോ പ്രതിസന്ധിയിലായി എങ്കിലും കുറച്ച് നാളുകള്‍ക്ക് ശേഷം സംഘടിപ്പിച്ച ചടങ്ങിലാണ് മണിക്കുട്ടനെ വിജയിയായി പ്രഖ്യാപിച്ചത്. ഷോയില്‍ വെച്ച് വിജയിക്ക് ലഭിക്കുന്ന ഫ്‌ളാറ്റിന്റെ താക്കോല്‍ ദാനം നടന്നു എങ്കിലും അതേ കുറിച്ച് താരം ഒരു വവിശേഷവും പങ്കുവെയ്ക്കാത്തത് കാരണം മണിക്കുട്ടന് ഷോയില്‍ വാഗ്ദാനം ചെയ്ത ഫ്‌ളാറ്റ് കിട്ടിയോ എന്ന സംശയം ആരാധകരിലും ഉയര്‍ന്നിരുന്നു. അത്തരം ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരവുമായി അപ്പോള്‍ താരം തന്റെ സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ക്ക് മുന്‍പാകെ

എത്തിയിരിക്കുകയാണ്. സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പുമായാണ് അദ്ദേഹം എത്തിയിരിക്കുന്നത്… കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം… .’പ്രിയപ്പെട്ടവരെ ബിഗ് ബോസിലൂടെ എനിക്ക് ലഭിച്ച ഫ്‌ളാറ്റിന്റെ കാര്യത്തില്‍ തീരുമാനമായി. സസന്തോഷം എല്ലാവരേയും അറിയിക്കുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി എന്റെ അച്ഛന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയും വരുന്ന ഏപ്രില്‍ 2 ന് തിരുവനന്തപരും എസ്.സി.ടി ഹോസ്പിറ്റലില്‍ വച്ച് ഒരു സര്‍ജ്ജറിയ്ക്ക് വിധേയനാകാന്‍ പോവുകയും ചെയ്യുന്നത് കൊണ്ടാണ് കാര്യങ്ങള്‍ കുറച്ച് വൈകിയത്’ നിങ്ങള്‍ നല്‍കിയ സ്‌നേഹമാണ് ഈ ഫ്‌ളാറ്റ്. അതുകൊണ്ട് തന്നെ അതിന്റെ കാര്യങ്ങള്‍ അറിയേണ്ടത് നിങ്ങളുടെ അവകാശമാണ്. അത് അറിയിക്കേണ്ടത് എന്റെ കടമയാണ്. ഈ വിഷമഘട്ടത്തിലും എന്നോടൊപ്പം നിന്ന് എന്റെ

സാഹചര്യത്തിനൊപ്പം സഹകരിച്ച ഏഷ്യാനെറ്റിനോടും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ റോയ് സിജെ സാറിനോടും പ്രിയപ്പെട്ട ലാല്‍ സാര്‍, എന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പ്രേക്ഷകരായ നിങ്ങളോടും സ്‌നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു.എല്ലാ സാഹചര്യങ്ങളും പഴയത് പോലെ ആകുമ്പോള്‍ ബാക്കി വിവരങ്ങള്‍ എല്ലാവരേയും അറിയിക്കാം. എന്റെ ജീവിതത്തിലേയും കുടുംബത്തിലേയും സന്തോഷത്തില്‍് കൂടെ നില്‍ക്കാന്‍ എന്നും പ്രേക്ഷകരും അവരുടെ സന്തോഷവും സ്‌നേഹവും ഉണ്ടാകണമെന്നും മണിക്കുട്ടന്‍ പറയുന്നു.