പാമ്പിനെ കഴുത്തിലിട്ട് മണിക്കുട്ടന്റെ സാഹസിക ഫോട്ടോഷൂട്ട്!!!

കായംകുളം കൊച്ചുണ്ണിയായെത്തി മലയാളി മനസ്സില്‍ ഇടംപിടിച്ച താരമാണ് മണിക്കുട്ടന്‍. മിനിസ്‌ക്രീനില്‍ നിന്നെത്തി സിനിമയിലും സജീവമാണ് മണിക്കുട്ടന്‍. ബിഗ്‌ബോസ് സീസണ്‍ 3യിലെ വിന്നറാണ് മണിക്കുട്ടന്‍. ഷോയിലൂടെയാണ് താരം കൂടുതല്‍ പ്രശസ്തനായതും പ്രേക്ഷകര്‍ അറിയുന്നതും.

ഇപ്പോള്‍ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുകയാണ്. അടിവസ്ത്രം മാത്രം ധരിച്ചുകൊണ്ട് പാമ്പിനെയു തോളിലിട്ടാണ് മണിക്കുട്ടന്റെ ഫോട്ടോഷൂട്ട്.

ഇല്യാന എന്നാണ് പാമ്പിന്റെ പേര്. പാമ്പിന് ഗോസിപ്പുകള്‍ കേള്‍ക്കുവാനുള്ള ചെവിയില്ല. നേരിട്ടുള്ള ധാരണ മാത്രമേ പാമ്പിനുള്ളൂ. മറ്റേതൊരു ജീവിയെക്കാളും പാമ്പിനെ ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയാന്‍ സാധിക്കും, ചിത്രങ്ങള്‍ പങ്കുവച്ച് താരം കുറിച്ചു.

എന്തായാലും മണിക്കുട്ടന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്.

മണിക്കുട്ടന്‍ നായകനായ ബോയ്ഫ്രണ്ട് എന്ന ചിത്രം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഹണി റോസ് ആയിരുന്നു ഈ ചിത്രത്തിലെ നായികയായെത്തിയത്.

Anu B