ബിഗ് ബോസ്സിൽ മണിക്കുട്ടൻ വിജയി ആയതിനു പിന്നിലെ കാരണം അത്! - മലയാളം ന്യൂസ് പോർട്ടൽ
Film News

ബിഗ് ബോസ്സിൽ മണിക്കുട്ടൻ വിജയി ആയതിനു പിന്നിലെ കാരണം അത്!

reason behind manikuttan win in bigg boss

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടെ മുന്നേറിക്കൊണ്ടിരുന്ന പരുപാടി  ആയിരുന്നു ബിഗ് ബോസ് സീസൺ മൂന്നാം ഭാഗം. എന്നാൽ പകുതിക്ക് വെച്ച് ഷോ താൽക്കാലികമായി നിർത്തിവെയ്ക്കുകയും മത്സരാർത്ഥികളെ തിരികെ വീട്ടിലേക്ക് പറഞ്ഞു വിടുകയും ചെയ്തിരുന്നു. മാസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം ആണ് പരിപാടിയുടെ ഗ്രാൻഡ് ഫിനാലെ നടന്നത്. മണിക്കുട്ടൻ ആണ് ഫൈനലിൽ വിജയിച്ചത് എന്ന തരത്തിലെ വാർത്തകളും പുറത്ത് വന്നിരുന്നു. ബിഗ് ബോസ്സിന്റെ ട്രോഫി കയ്യിൽ പിടിച്ച് കൊണ്ട് നിൽക്കുന്ന മണികുട്ടന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. എന്നാൽ മണിക്കുട്ടൻ വിജയി ആയെന്നു അറിഞ്ഞു കടുത്ത വിമർശനങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

പരിപാടിയുടെ നിയമങ്ങൾ ലംഗിച്ച് പുറത്ത് പോയി തിരികെ വീണ്ടും പരുപാടിയിൽ കയറിയ മണികുട്ടന് എന്ത് യോഗ്യതയാണ് ഒന്നാം സ്ഥാനം ലഭിക്കാൻ ഉള്ളത് എന്നാണ് ചിലർ ചോദിക്കുന്നത്. ബിഗ് ബോസ് പൂർണ്ണമായും വോട്ടിങ്ങിന്റെ അടിസ്ഥാനത്തിൽ മാത്രം വിജയിയെ തീരുമാനിക്കുന്ന ഒരു പരിപാടിയാണ്. 2006 ൽ ഹിന്ദിയിൽ ആദ്യമായി തുടങ്ങിയ ഈ ഷോ ഇപ്പോൾ ഏഴു ഭാഷകളിൽ സംപ്രേക്ഷണം ചെയ്തു വരുന്നു. ബിഗ് ബോസ് എന്ന പരിപാടിയുടെ പൂർണ്ണമായ നിയന്ത്രണം ഗ്ലോബൽ മൾട്ടിമീഡിയ കമ്പനി ആയ എന്റമോൾ ഷൈനിന്റെ കൈകളിലാണ്. ഹോട്സ് സ്റ്റാർ വഴി മാത്രം പൂർണ്ണമായി വോട്ടിങ് നടക്കുന്ന പ്രോഗ്രാമിൽ ഏഷ്യാനെറ്റിനൊന്നും ഒരു ക്രയ വിക്രയം നടത്താൻ സാധിക്കില്ല. ജനപ്രിയത എന്നതുതന്നെയാണ് ഇത്തവണത്തെ വിജയിയെ കണ്ടെത്തുന്നതിൽ ഘടകം. അല്ലാതെ മറ്റൊന്നും ഇതിൽ സംഭവിച്ചിട്ടില്ല എന്നുമാണ് ഒരു മണിക്കുട്ടൻ ആരാധകന്റെ കമെന്റ്.

മണിക്കുട്ടൻ വിജയി ആയതിന്റെ പേരിൽ മണികുട്ടന്റെ ആരാധകരും മറ്റ് മത്സരാർത്ഥികളുടെ ആരാധകരും തമ്മിൽ വലിയ വാക്ക് തർക്കങ്ങൾ വരെ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. മണികുട്ടന് വലിയ രീതിയിൽ തന്നെയുള്ള ആരാധക പിന്തുണ ഉണ്ടെന്നും അതിനാൽ വോട്ടിന്റെ അടിസ്ഥാനത്തിൽ ആണ് മണിക്കുട്ടൻ വിജയിയായി തിരഞ്ഞെടുത്തിരിക്കുന്നത് എന്നുമാണ് മണിക്കുട്ടൻ ആരാധകർ പറയുന്നത്. ഈ വരുന്ന ഞായറാഴ്ച ഏഴു മണിക്കാണ് പരിപാടിയുടെ ഗ്രാൻഡ് ഫിനാലെ സംപ്രേക്ഷണം ചെയ്യാൻ പോകുന്നത്.

Trending

To Top