ബോളിവുഡിലെ താരറാണിയാണ് ഐശ്വര്യ റായ് ബച്ചൻ. സൗന്ദര്യം കൊണ്ട് അത്രമേൽ ആകർഷണിയമായ മറ്റൊരു നടി ഇന്ത്യ സിനിമയിലുണ്ടോ എന്ന് സംശയമാണ്.ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം പൊന്നിയിൻ സെൽവൻ ബോക്‌സ് ഓഫീസിൽ മികച്ച വിജയം സ്വന്തമാക്കി മുന്നേറുകയാണ്.ഐശ്വര്യ റായ് ബച്ചൻ സംവിധായകൻ മണിരത്‌നത്തിന്റെ പ്രിയ നായികമാരിൽ ഒരാളാണ്.
തന്റെ സിനിമകളായ ഇരുവർ, ഗുരു, രാവൺ എന്നിവയിലെല്ലാം ഐശ്വര്യ റായ് ആയിരുന്നു നായികയായി എത്തിയത്. ഇത്തവണ പൊന്നിയിൻ സെൽവനിലും ഐശ്വര്യ റായിക്കായി അദ്ദേഹം ഒരു കഥാപാത്രത്തെ മാറ്റിവെച്ചു. ഇത്തവണ നായിക ആയിരുന്നില്ല പകരം വില്ലത്തിയായ നന്ദിനി ആയാണ് ഐശ്വര്യ റായ് പൊന്നിയിൻ സെൽവനിലെത്തിയത്.
ഇപ്പോഴിത ഗുരുനാഥനൊപ്പമൊപ്പമുള്ള ചിത്രങ്ങൾ പങ്കു വച്ചിരിക്കുകയാണ് ഐശ്വര്യ റായ് ബച്ചൻ. പൊന്നിയിൻ സെൽവന്റെ പ്രമോഷനിടെ എടുത്ത ചിത്രങ്ങളാണ് ഐശ്വര്യ പങ്കു വച്ചിരിക്കുന്നത്.മണിരത്‌നത്തോട് ചേർന്ന് നിൽക്കുന്നവയാണ് ആ ചിത്രങ്ങൾ..മണിരത്‌നം എന്റെ ഗുരുവാണ് അദ്ദേഹം എന്നും എന്റെ ഗുരു ആയിരിക്കുമെന്നും ഞാൻ ഇരുവരിൽ അദ്ദേഹത്തോടൊപ്പം എന്റെ യാത്ര ആരംഭിച്ചു, ഈ ബഹുമാനത്തിന് വീണ്ടും നന്ദിയെന്നാണ് ഐശ്വര്യ റായ് പറഞ്ഞിരിക്കുന്നത്
ഉണ്ണി മുകുന്ദന് പ്രധാന വേഷത്തിലെത്തിയ മാളികപ്പുറത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ബോക്‌സ് ഓഫീസില്‍ കുതിപ്പു തുടരുന്ന മാളികപ്പുറത്തിനെ പ്രശംസിച്ച് നിരവധി…
'ഈ ആഴ്ച ഇറങ്ങുന്ന ചിത്രങ്ങള്‍ മുതല്‍ തിയേറ്ററുകളില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ അടക്കം പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നത് വിലക്കേര്‍പ്പെടുത്തി സിനിമ സംഘടന'…
വിന്‍സി അലോഷ്യസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ജിതിന് ഐസക്ക് തോമസിന്റെ 'രേഖ' തിയേറ്ററുകളിലേക്ക്. ഫെബ്രുവരി 10ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്…