‘അദ്ദേഹത്തിന്റെ സിനിമകൾ എന്നും വ്യത്യസ്തവും ഐതിഹാസികവുമാണ്’ഐശ്വര്യ റായ്

മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ നാളെ പ്രദർശനത്തിനെത്തുകയാണ്. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ ലോകം.മണിരത്നം പൊന്നിയൻ സെൽവൻ ഒരുക്കിയിരിക്കുന്നത് വിശ്വ പ്രസിദ്ധ സാഹിത്യകാരൻ കൽക്കിയുടെ ചരിത്ര പസിദ്ധമായ നോവലിനെ ആധാരമാക്കിയാണ്.   രാജ്യത്തൊട്ടാകെ…

മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ നാളെ പ്രദർശനത്തിനെത്തുകയാണ്. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ ലോകം.മണിരത്നം പൊന്നിയൻ സെൽവൻ ഒരുക്കിയിരിക്കുന്നത് വിശ്വ പ്രസിദ്ധ സാഹിത്യകാരൻ കൽക്കിയുടെ ചരിത്ര പസിദ്ധമായ നോവലിനെ ആധാരമാക്കിയാണ്.

 

രാജ്യത്തൊട്ടാകെ സിനിമയുടെ പ്രമോഷൻ പരിപാടികൾ നടക്കുകയാണ്..ഇപ്പോഴിതാ സംവിധായകൻ മണിരത്‌നത്തികെുറിച്ച് ഐശ്വര്യ റായ് പറഞ്ഞിരിക്കുന്ന വാക്കുകൾ ശ്രദ്ധനേടുകയാണ്. മണിരത്‌നത്തിന്റെ സിനിമകൾ എപ്പോഴും വ്യത്യസ്തവും ഐതിഹാസികവുമാണ് എന്നാണ് താരം പറഞ്ഞിരിക്കുന്നത്.ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത്,ഷൂട്ട് എപ്പോൾ പൂർത്തിയായി എന്നുപോലും ആരും അറിഞ്ഞിരുന്നില്ലെന്നും മണിരത്‌നത്തിനപ്പമുള്ള തമിഴിലെ ആദ്യ ചിത്രമായ ഇരുവർ മുത്ൽ ഇന്ന് ഇങ്ങനെ തന്നെയാണെന്നും നടി വെളിപ്പെടുത്തി.

വിക്രം, കാർത്തി,ജയം രവി,റഹ്‌മാൻ, പ്രഭു,ജയറാം,ശരത് കുമാർ, പ്രകാശ് രാജ്്, തൃഷ,ശോഭിത ദുലിപാല, ഐശ്വര്യ ലക്ഷമി, റിയാസ് ഖാൻ,ബാബു ആന്റണി, ലാൽ തുടങ്ങി വൻ താരനിര തന്നെയുണ്ട് പൊന്നിയിൻ സെൽവനിൽ.500 കോടി മുതൽ മുടക്കിലാണ് പൊന്നിയിൻ സെൽവൻ നിർമ്മിച്ചിരിക്കുന്നത്. പത്താം നൂറ്റാണ്ടിലെ ചോള സാമ്രാജ്യത്തിന്റെ ചരിത്ര സംഭവങ്ങളും കഥാപാത്രങ്ങളുമാണ് പൊന്നിയിൻ സെൽവൻ അവതരിപ്പിക്കുന്നത്