മണിരത്‌നവും രജനികാന്തും വീണ്ടും കൈകോര്‍ക്കുന്നു…! ആവേശത്തില്‍ ആരാധകര്‍

തമിഴ് സിനിമാ ലോകത്തെ എക്കാലത്തേയും ഹിറ്റ് കോംബോ ആണ് രജനികാന്തും മണിരത്‌നവും.. നീണ്ട 31 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഇവര്‍ പുതിയ സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.. പുതിയ…

തമിഴ് സിനിമാ ലോകത്തെ എക്കാലത്തേയും ഹിറ്റ് കോംബോ ആണ് രജനികാന്തും മണിരത്‌നവും.. നീണ്ട 31 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഇവര്‍ പുതിയ സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.. പുതിയ വിവരം അറിഞ്ഞ് ആരാധകര്‍ ഒന്നടങ്കം വലിയ ആവേശത്തിലായിരിക്കുകയാണ്.. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന രണ്ട് സിനിമകളില്‍ രജനികാന്ത് കരാര്‍ ഒപ്പിട്ടുവെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു.

അതില്‍ രജനികാന്ത് നായകനായി ഒരു സിനിമ സംവിധാനം ചെയ്യുക മണിരത്‌നം ആയിരിക്കും എന്നതാണ് പുതിയ വാര്‍ത്ത. 1991ല്‍ പുറത്തിറങ്ങിയ ഹിറ്റ് സിനിമയായ ദളപതിക്ക് ശേഷം ഇവര്‍ വീണ്ടും ഒന്നിക്കുമ്പോള്‍ മറ്റൊരു വമ്പന്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും ആരാധകരും പ്രതീക്ഷിക്കുന്നില്ല. പൊന്നിയിന്‍ സെല്‍വനാണ് മണിരത്‌നം സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമ. ബ്രഹ്‌മാണ്ഡ ചിത്രം ആയി മണിരത്‌നം ഒരുക്കിയ പൊന്നിയിന്‍ സെല്‍വന്‍ മികച്ച കളക്ഷന്‍ നേടി പ്രദര്‍ശനം തുടരുകയാണ്. അതുകൊണ്ട് തന്നെ തലൈവര്‍ക്കൊപ്പം മണിരത്‌നം മറ്റൊരു സിനിമയുമായി എത്തുന്നു എന്ന അറിഞ്ഞ ആവേശത്തിലാണ് ആരാധകര്‍.

പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കുമ്പോഴാണ് ഇപ്പോള്‍ രജനികാന്തിനെ വെച്ചുള്ള മണിരത്‌നം സിനിമ എത്തുന്നു എന്ന വിവരവും പുറത്ത് വരുന്നത്. പൊന്നിയിന്‍ സെല്‍വന്റെ പ്രമോഷന്‍ പരിപാടികളില്‍ രജനീകാന്ത് സജീവമായി തന്നെ ഉണ്ടായിരുന്നു.. എന്നാല്‍ അതില്‍ അദ്ദേഹം അഭിനയിച്ചിരുന്നില്ല.. ഇപ്പോള്‍ പുതിയ സിനിമയില്‍ ഇരുവരും ഒന്നിച്ച് എത്തുന്നു എന്ന വിവരം ആരാധകരും ആഘോഷമാക്കി മാറ്റുകയാണ്.

Rajanikanth

അടുത്ത വര്‍ഷമാണ് പെന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിന്റെ റിലീസ്. സിനിമയുടെ റിലീസിനിടയില്‍ പുതിയ രജിനീകാന്ത് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അതേസമയം, രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമ ജയിലര്‍ ആണ്. നെല്‍സണ്‍ ദീലീപ് ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.