മോഹൻലാലിൻറെ അടുത്ത് ഗുസ്തി പഠിക്കാൻ എത്തിയ പൃഥ്വി, നടക്കാതെ പോയ  ചിത്രത്തെ കുറിച്ച് മണിയൻപിള്ള രാജു 

മലയാളികളുടെ പ്രിയങ്കരനായ നടൻ മണിയൻ പിള്ള രാജു ഇപ്പോൾ തന്റെ ജീവിതത്തിൽ നടക്കാതെ പോയ ഒരു ചിത്രത്തെ കുറിച്ച് തുറന്നു പറയുകയാണ്. താരം അഭിനയിച്ചു കൊണ്ടിരിക്കുന്ന മഹേഷും, മാരുതിയും  എന്ന  ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ…

മലയാളികളുടെ പ്രിയങ്കരനായ നടൻ മണിയൻ പിള്ള രാജു ഇപ്പോൾ തന്റെ ജീവിതത്തിൽ നടക്കാതെ പോയ ഒരു ചിത്രത്തെ കുറിച്ച് തുറന്നു പറയുകയാണ്. താരം അഭിനയിച്ചു കൊണ്ടിരിക്കുന്ന മഹേഷും, മാരുതിയും  എന്ന  ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ എടുത്ത അഭിമുഖ്ത്തിൽ ആണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. ചോക്ലേറ്റ് എന്ന ചിത്രം എടുക്കുന്ന സമയത്തു ആയിരുന്നു ഇതിന്റെ ഒരു ആലോചന മണിയൻ പിള്ള രാജു പറയുന്നു

ശരിക്കും പറഞ്ഞാൽ എനിക്ക് ഒരുപാടു ഇഷ്ടമുള്ള സിനിമ ആയിരുന്നു ചോക്ലേറ്, അതിൽ വുമൺസ് കോളേജിൽ പഠിക്കുന്ന ഒരു ആൺകുട്ടി, ആ കഥാപാത്രം എനിക്ക് ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്ന് വിഷമം ഉണ്ടായിരുന്നു,. ചോട്ടാമുംബയി സിനിമയുടെ   ക്യാമെറമാൻ  തന്നെയാണ് ചോക്ലേറ്റ് എന്ന ചിത്രത്തിന്റെയും ക്യാമറമാൻ, അയാൾ പറഞ്ഞു സിനിമ കൊള്ളാം മെന്നു. അദ്ദേഹം ആണ് എനിക്ക് സച്ചിയുടയും, സേതുവിന്റെയും നമ്പർ തന്നത്.

അങ്ങനെ അവരെ വിളിച്ചു ഒരു സിനിമ നിർമിക്കാൻ ഞാൻ തീരുമാനിച്ചു അതിൽ മോഹൻലാലും, പൃഥ്വിരാജിനെയും അഭിനയിപ്പിക്കാൻ തീരുമാനിച്ചു, മോഹൻലിന്റെ അടുത്ത ഗുസ്തി പഠിക്കാൻ ശിക്ഷ്യൻ ആയി എത്തുന്ന പൃഥ്വിരാജ് , അതിൽ ഒരു ഹെലികോപ്റ്റർ സംഘട്ടനം ഉണ്ടന്ന് കേട്ടപ്പോൾ കഥ കേട്ട ലാൽ പറഞ്ഞു ഇതൊരു ക്‌ളീൻ ഷേവ് കഥആണല്ലോ എന്ന് , അത് എനിക്കും തോന്നി അങ്ങനെ ആ ചിത്രം വേണ്ടാന്ന് വെക്കുകയും ചെയ്യ്തു മണിയൻ പിള്ള രാജു പറയുന്ന്