‘അമ്മ ആണ്‍മക്കളുടെ സംഘടനയെന്ന വാദം’.. പ്രതികരണവുമായി മണിയന്‍പിള്ള രാജു..!

മലയാള സിനിമാ രംഗത്തെ യുവനടി, നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് എതിരെ ഉയര്‍ത്തിയ ബലാത്സംഗ പരാതിയില്‍ താരസംഘടനയായ അമ്മയില്‍ തന്നെ ഭിന്ന അഭിപ്രായങ്ങള്‍ രൂപം കൊള്ളുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. വിജയ് ബാബു കുറ്റാരോപിതനായ…

മലയാള സിനിമാ രംഗത്തെ യുവനടി, നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് എതിരെ ഉയര്‍ത്തിയ ബലാത്സംഗ പരാതിയില്‍ താരസംഘടനയായ അമ്മയില്‍ തന്നെ ഭിന്ന അഭിപ്രായങ്ങള്‍ രൂപം കൊള്ളുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. വിജയ് ബാബു കുറ്റാരോപിതനായ ബലാത്സംഗ കേസില്‍ വിജയ് ബാബുവിന് എതിരായി താരസംഘടനയായ അമ്മ എടുത്ത തീരുമാനത്തില്‍ അതൃപ്തി അറിയിച്ച് നടി മാല പാര്‍വ്വതി രംഗത്ത് എത്തിയിരുന്നു. ഐസിസിയില്‍ നിന്ന് രാജിവെച്ചുകൊണ്ടാണ് മാല പാര്‍വ്വതി തന്റെ പ്രതിഷേധം അറിയിച്ചത്.

ഐസിസിയുടെ സ്ഥാനത്തിരുന്നു കൊണ്ട് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ് വിജയ് ബാബുവിന്റെ കാര്യത്തില്‍ അമ്മയില്‍ നിന്നുണ്ടായത് എന്ന് ചൂണ്ടിക്കാട്ടിയാണ് മാല പാര്‍വ്വതി തന്റെ രാജി പ്രഖ്യാപിച്ചത്. വിജയ് ബാബുവിന്റെ രാജി അമ്മ ആവശ്യപ്പെട്ടു എന്നൊരു വാക്ക് താരസംഘടനയായ അമ്മ പുറത്തിറക്കിയ കുറിപ്പില്‍ ഉണ്ടായിരുന്നെങ്കില്‍ രാജി വയ്ക്കില്ലായിരുന്നുവെന്നും മാല പാര്‍വ്വതി പറഞ്ഞിരുന്നു. ഇതോടെ അമ്മ, ആണ്‍മക്കളുടെ സംഘടന എന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോവുകയാണ്.

ഇതിനിടെയാണ് പ്രതികരണവുമായി മണിയന്‍ പിള്ള രാജു രംഗത്ത് വന്നിരിക്കുന്നത്. യുവ നടിയുടെ പരാതിയില്‍ വിജയ്ബാബുവിന്റെ കാര്യത്തില്‍ അമ്മയില്‍ രണ്ട് പക്ഷം ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലാണ് മണിയന്‍ പിള്ള രാജു ഇതേ കുറിച്ച് പറഞ്ഞത്. പുറത്ത് പോകുന്നയാളെ ചവിട്ടി പുറത്താക്കേണ്ട കാര്യമില്ലെന്ന് മണിയന്‍ പി്ള്ള രാജു പറഞ്ഞു.

അതേസമയം, നടിയും ഐസിസി കമ്മിറ്റി അംഗവുമായ മാല പാര്‍വ്വതിയുടെ രാജിയെ കുറിച്ച് അറിയില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. ‘അമ്മ’ ആണ്‍മക്കളുടെ സംഘടനയെന്ന വാദം ശരിയല്ലെന്നും മാല പാര്‍വ്വതി അമ്മയില്‍ സജീവമല്ല എന്നും മണിയന്‍ പിള്ള രാജു അഭിപ്രായപ്പെട്ടു.