കോവിഡിന് പിന്നാലെ ന്യുമോണിയ, ശബ്‌ദം നഷ്ട്ടപെട്ടു മണിയൻപിള്ള രാജു!

വർഷങ്ങൾ കൊണ്ട് മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി പ്രവർത്തിക്കുന്ന താരങ്ങളിൽ ഒരാൾ ആണ് മണിയൻ പിള്ള രാജു. ഇപ്പോൾ താരത്തിന് കോവിഡ് ബാധിച്ചതിന് പിന്നാലെ ന്യുമോണിയ പിടിപെട്ടന്നും ശബ്ദം നഷ്ട്ടപെട്ടിരുന്നുവെന്നും ഉള്ള വാർത്തകൾ ആണ്…

maniyanpilla raju about life

വർഷങ്ങൾ കൊണ്ട് മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി പ്രവർത്തിക്കുന്ന താരങ്ങളിൽ ഒരാൾ ആണ് മണിയൻ പിള്ള രാജു. ഇപ്പോൾ താരത്തിന് കോവിഡ് ബാധിച്ചതിന് പിന്നാലെ ന്യുമോണിയ പിടിപെട്ടന്നും ശബ്ദം നഷ്ട്ടപെട്ടിരുന്നുവെന്നും ഉള്ള വാർത്തകൾ ആണ് പുറത്ത് വരുന്നത്. കഴിഞ്ഞ ഒരു വർഷക്കാലമായി കോവിഡിനെതിരെ ജാഗ്രത പുലർത്തി വരുകയായിരുന്നു മണിയൻ പിള്ള രാജു. എന്നാൽ ഫെബ്രുവരി 26നു കൊച്ചിയിൽ ഒരു പാട്ടിന്റെ റെക്കോർഡിങ്ങിൽ പങ്കെടുക്കാൻ പോയതോടെ രാജുവിന് കോവിഡ് പിടിപെടുകയായിരുന്നു. അന്ന് ആ പരുപാടിയിൽ പങ്കെടുത്ത കെ.ബി.ഗണേഷ്കുമാറിനു പിറ്റേ ദിവസം കോവിഡ് പോസിറ്റീവ് ആയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ രാജുവിനും പനിയുടെ ലക്ഷണങ്ങൾ കാണാൻ തുടങ്ങി. തുടർന്ന് നടത്തിയ ടെസ്റ്റിൽ കോവിഡ് പോസിറ്റീവ് ആണെന്ന് അറിയുകയായിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് ശേഷം നെഗറ്റീവ് ആയ താരം ആശുപത്രി വിട്ട് വീട്ടിൽ വന്നെങ്കിലും അധികം വൈകാതെ തന്നെ താരത്തിന് ന്യുമോണിയ പിടിപെടുകയായിരുന്നു. ഇതേ തുടർന്ന് വീണ്ടും ആശുപത്രിയിൽ ഐ സി യു വിലേക്ക് മാറ്റുകയായിരുന്നു. ന്യുമോണിയ കൂടിയതോടെ താരത്തിന് ശബ്ദവും നഷ്ട്ടപെട്ടു. എന്നാൽ ശബ്ദം നഷ്ടപെട്ടത് രോഗത്തെ തുടർന്ന് ആണെന്നും രോഗം ഭേദമാകുമ്പോഴേക്കും ശബ്ദവും തിരികെ ലഭിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. പതിനെട്ട് ദിവസത്തെ ആശുപത്രീ വാസത്തിനു ശേഷം തിരികെ വീട്ടിൽ വന്നെങ്കിലും താരത്തിന് ശബ്ദം പൂർണമായി ലഭിച്ചിരുന്നില്ല. maniyan pilla

ചെറുതായി ശബ്ദം ലഭിച്ചപ്പോൾ അത് വരെ ഉണ്ടായിരുന്ന ശബ്ദത്തിന് പകരം മറ്റൊരു ശബ്ദം ആയിരുന്നു പുറത്തേക്ക് വന്നത്. എന്നാൽ ഇപ്പോൾ 75 ശതമാനത്തോളം പഴയ ശബ്ദം തിരിച്ച് കിട്ടിയിരിക്കുകയാണ്‌. പൂർണമായും വീട്ടിൽ വിശ്രമത്തിൽ ആണ് താരം ഇപ്പോൾ. അധികം വൈകാതെ തന്നെ ജോലിയിലേക്ക് തിരികെ വരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ടി.കെ.രാജീവ്കുമാർ സംവിധാനം ചെയ്യുന്ന ബർമുഡ എന്ന ചിത്രത്തിൽ ആണ് താരം ഇനി അഭിനയിക്കാൻ പോകുന്നത്.