മണിയന്‍പിള്ള രാജു നായകനായി..! മോഹന്‍ലാല്‍ പണിയില്ലാതെ വീട്ടിലിരുന്നു..!! കഥ ഇങ്ങനെ…!

ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്ത് സിനിമാ മേഖലയില്‍ ഉയര്‍ന്ന വന്ന താരങ്ങളില്‍ ഒരാളാണ് മണിയന്‍പിള്ള രാജു. പണ്ട്കാലത്ത് സിനിമയില്‍ ഒരു വേഷം ലഭിക്കാന്‍ അലഞ്ഞു തിരിഞ്ഞ ഇപ്പോഴത്തെ താരങ്ങളുടെ കഥ ആരാധകര്‍ക്ക് എന്നും ആവേശം…

ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്ത് സിനിമാ മേഖലയില്‍ ഉയര്‍ന്ന വന്ന താരങ്ങളില്‍ ഒരാളാണ് മണിയന്‍പിള്ള രാജു. പണ്ട്കാലത്ത് സിനിമയില്‍ ഒരു വേഷം ലഭിക്കാന്‍ അലഞ്ഞു തിരിഞ്ഞ ഇപ്പോഴത്തെ താരങ്ങളുടെ കഥ ആരാധകര്‍ക്ക് എന്നും ആവേശം പകരുന്നതാണ്. ഇപ്പോഴിതാ അത്തരത്തില്‍ നടന്‍ മോഹന്‍ലാലിന്റെ കൂടെ തനിക്ക് ഉണ്ടായ ആദ്യ കാല അനുഭവത്തെ കുറിച്ച് പറഞ്ഞ മണിയന്‍പിള്ള രാജുവിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

തനിക്ക് ഇഷ്ടപെട്ട തന്റെ കഥാപാത്രങ്ങളെ കുറിച്ച് പറയുന്നതിന് ഇടയില്‍ ആണ് മോഹന്‍ലാലിനെ കുറിച്ച് അദ്ദേഹം പറഞ്ഞത്. താരത്തിന്റെ വാക്കുകളിലേക്ക്… പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ധിം തരിക തോം എന്ന ചിത്രം. ശിവ സുബ്രമണ്യന്‍ എന്ന കഥാപാത്രം. എനിക്ക് ഭയങ്കര ഇഷ്ടമാണ് ആ സംഭവം. എന്നെ പ്രിയദര്‍ശന്‍ നായകന്‍ ആക്കി എടുത്ത സിനിമയാണ്. ശരിക്കും പറഞ്ഞാല്‍ ആ സമയത്തില്‍ ഒരു പടം ചെയ്യാന്‍ ആയി ആനന്ദേട്ടന്‍ വന്നു പറഞ്ഞപ്പോള്‍ മോഹന്‍ലാലിനെയാണ് അവര്‍ സമീപിച്ചത്.

വേറൊരു കഥക്ക് വേണ്ടി. മോഹന്‍ലാല്‍ പറഞ്ഞു എനിക്ക് പടം ഉണ്ട് ആ സമയത്തില്‍ എന്ന്. അഡ്വാന്‍സ് ഒക്കെ വാങ്ങിച്ചാല്‍ എനിക്ക് വരാന്‍ കഴിയില്ല എന്ന്. അപ്പോള്‍ പറഞ്ഞു എന്നാല്‍ നമ്മള്‍ രാജുവിനെ വെച്ച് ചെയ്യാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ അയ്യോ വളരെ സന്തോഷം ആണ് എന്ന് മോഹന്‍ലാല്‍ പറഞ്ഞത്. അങ്ങനെ എന്നെ നായകനാക്കി തീരുമാനിച്ചു. ഷൂട്ടിംഗ് തുടങ്ങുന്നതിന് 15 ദിവസം മുന്നേ വേറെ ഒരു വിളി വരുന്നു മോഹന്‍ലാലിന്റെ അപ്പോള്‍ ഉള്ള സിനിമ ക്യാന്‍സല്‍ ആയി എന്ന്. മോഹന്‍ലാല്‍ ഫ്രീ ആണ്.

ഉടനെ പ്രിയന്‍ ചോദിച്ചു നീ ചെയ്യുന്നോ എന്ന്. ശേ അത് മോശം. രാജു ചെയ്യാന്‍ ചെയ്യാന്‍ പോകുന്ന സിനിമ അല്ലെ..അല്ല രാജുവിന് നല്ല വേഷം കൊടുക്കാം എന്ന് പ്രിയന്‍ പറഞ്ഞു. അത്രേം ദിവസം ഞാന്‍ ഫ്രീ ആയിരിക്കും. അത് രാജു ചെയ്യട്ടെ.. എന്ന് പറയാന്‍ ഉള്ള വലിയ മനസ്സ് കാണിച്ച ആള്‍ ആണ് മോഹന്‍ലാല്‍. വേറെ ആരാണ് എങ്കിലും ഒരു തരക്കേടില്ലത്ത വേഷം എനിക്ക് കിട്ടും എന്ന് പറഞ്ഞു കേറി അഭിനയിക്കും എന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ക്കുന്നു.