ആ യാത്രയാണ് എന്റെ ചിന്തകളെയും ജീവിതത്തെയും തന്നെ മാറ്റിമറിച്ചത് !

മലയാള സിനിമ കണ്ട എണ്ണമറ്റ ഗായകരിൽ ഒരാളാണ് മഞ്ജരി, വളരെ മികച്ചൊരു ഗായകിയാണ് താരം. സത്യൻ അന്തിക്കാട് ചിത്രം താമരക്കുരുവിക് തട്ടമിട് എന്ന ഗാനം ആലപിച്ചാണ് മഞ്ജരി പ്രേക്ഷർക്ക് പരിചിതയായത്. ആദ്യഗാനത്തിൽ കൂടിത്തന്നെ പ്രേക്ഷരുടെ…

manjari about style

മലയാള സിനിമ കണ്ട എണ്ണമറ്റ ഗായകരിൽ ഒരാളാണ് മഞ്ജരി, വളരെ മികച്ചൊരു ഗായകിയാണ് താരം. സത്യൻ അന്തിക്കാട് ചിത്രം താമരക്കുരുവിക് തട്ടമിട് എന്ന ഗാനം ആലപിച്ചാണ് മഞ്ജരി പ്രേക്ഷർക്ക് പരിചിതയായത്. ആദ്യഗാനത്തിൽ കൂടിത്തന്നെ പ്രേക്ഷരുടെ ഹൃദയം കീഴടക്കാൻ മഞ്ജരിക്ക് സാധിച്ചു. മഞ്ജരി പാടിയ ഗാനങ്ങൾ ഒട്ടുമിക്കതും ഹിറ്റായിരുന്നു, ചെറിയ പ്രായത്തിൽ തന്നെ മലയാളത്തിലെ ഒട്ടുമിക്ക വലിയ ഗായകരുടെ കൂടെയും പാടുവാൻ മഞ്ജരിക്ക് സാധിച്ചു, സിനിമ പിന്നണി ഗായിക എന്നതിലുപരി മികച്ചൊരു ഗസൽ ഗായിക കൂടിയാണ് മഞ്ജരി. ഇപ്പോൾ തന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് മഞ്ചരി.

നേരുത്തെ ഞാൻ ഒട്ടും മോഡേൺ ആയിരുന്നില്ല . എപ്പോഴും ഷോൾ ഒക്കെ മൂടി പുതച്ച് ആയിരുന്നു നടന്നിരുന്നത്. പഠിക്കുന്ന കാലങ്ങളിലും അങ്ങനെ തന്നെ ആയിരുന്നു. സ്റ്റേജിൽ കയറുമ്പോഴും മൂടി മുതച്ചൊക്കെ ആയിരുന്നു പാട്ട് പാടിയിരുന്നത്. മൂടി പുതച്ച് പാട്ട് പാടുന്ന കുട്ടി എന്ന് തന്നെ ആയിരുന്നു എന്നെ അറിയപ്പെട്ടിരുന്നത് തന്നെ. എന്നാൽ അന്നത്തെ എന്റെ രീതിയിൽ നിന്നും ഇന്നത്തെ ഞാൻ ആയതിനു കാരണം ഒരു യാത്ര ആയിരുന്നു. ഉപരി പഠനത്തിനായി ഞാൻ മുംബയിൽ പോയതായിരുന്നു എനിക്ക് വന്ന മാറ്റങ്ങളുടെ കാരണം. ഞാൻ മസ്‌ക്കറ്റിൽ ആയിരുന്നു പഠിച്ചത്. അന്ന് മുതൽ ഇന്നും എന്റെ അച്ഛനും അമ്മയും ആണ് എന്റെ അടുത്ത സുഹൃത്തുക്കൾ.

അമ്മയ്ക്ക് പുറം ലോകവുമായി അധികം ബന്ധം ഒന്നും ഇല്ല. അത് കൊണ്ട് കൊണ്ട് തന്നെ ഫാഷനെ കുറിച്ചൊക്കെ എനിക്ക് പറഞ്ഞു തരാൻ അമ്മയ്ക്ക് അറിയില്ലായിരുന്നു. മുംബൈയിൽ എത്തിയപ്പോൾ ആണ് എനിക്ക് എന്താണ് ഫാഷൻ എന്നൊക്കെ മനസ്സിലായത്. മാറ്റങ്ങളെ ഞാൻ ഇഷ്ട്ടപെട്ട തുടങ്ങിയതും അപ്പോൾ ആണ്. അങ്ങനെ ആണ് ഞാൻ ഓരോ സ്റ്റൈലുകളും പരീക്ഷിക്കാൻ തുടങ്ങിയത്. എന്റെ ജീവിതത്തിൽ വളരെ നേരുത്തെ തന്നെ ഒരു തെറ്റായ കാര്യം നടന്നു. നിയമപരമായി നടന്ന കാര്യം ആയത് കൊണ്ട് തന്നെ നിയമപരമായി തന്നെ അത് ഞാൻ അവസാനിപ്പിച്ചു. ഇന്ന് നമ്മുടെ ചുറ്റും പലർക്കും നിയമപരമായി അല്ലാതെ നടക്കുന്ന കാര്യങ്ങൾ ആണ് അതൊക്കെ. എന്നാൽ എനിക്ക് അത് നിയമപരമായി നടന്നത് കൊണ്ട് അവസാനിപ്പിക്കേണ്ടി വന്നതും നിയമപരമായി തന്നെ ആണ്.