കണ്ണന്റെ അനുഗ്രഹം തേടി മഞ്ജരിയും ജെറിനും!!! ചിത്രങ്ങള്‍ വൈറല്‍

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് മഞ്ജരി. അടുത്തിടെയാണ് താരം രണ്ടാം വിവാഹം ചെയ്തത്. ബാല്യകാല സുഹൃത്തായിരുന്ന ജെറിനെയാണ് മഞ്ജരി വിവാഹം ചെയ്തത്. ഇപ്പോഴിതാ വിവാഹ ശേഷം ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടിയെത്തിയിരിക്കുകയാണ് ഇരുവരും. മുടിയില്‍ മുല്ലപ്പൂവും സാരിയും…

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് മഞ്ജരി. അടുത്തിടെയാണ് താരം രണ്ടാം വിവാഹം ചെയ്തത്. ബാല്യകാല സുഹൃത്തായിരുന്ന ജെറിനെയാണ് മഞ്ജരി വിവാഹം ചെയ്തത്. ഇപ്പോഴിതാ വിവാഹ ശേഷം ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടിയെത്തിയിരിക്കുകയാണ് ഇരുവരും.

മുടിയില്‍ മുല്ലപ്പൂവും സാരിയും അണിഞ്ഞ് സീമന്തരേഖയില്‍ സിന്ദൂരവുമിട്ടാണ് മഞ്ജരി കണ്ണന്റെ അനുഗ്രഹം തേടിയെത്തിയത്. ഗുരുവായൂരിലേക്കെത്തിയ വിശേഷങ്ങള്‍ മഞ്ജരി തന്നെയായിരുന്നു ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. മഞ്ഞ ഷര്‍ട്ടും കറുപ്പ് പാന്റിലുമാണ് ജെറിന്‍ എത്തിയത്. ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്.

ഇരുവരും മസ്‌കറ്റിലെ ഇന്ത്യന്‍ സ്‌കൂളില്‍ ഒന്നിച്ചു പഠിച്ചവരാണ്, എന്നാല്‍ അന്നൊന്നും അത്ര സംസാരിക്കുന്ന കൂട്ടത്തിലല്ലായിരുന്നെന്ന് മഞ്ജരി പറയുന്നു. പിന്നീട് ഫ്രന്‍ഡ്സ് എല്ലാം ചേര്‍ന്ന് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു.

അതില്‍ ബാംഗ്ലൂരിലേക്ക് പോകുന്ന കാര്യം പറഞ്ഞിരുന്നു. അങ്ങനെയാണ് ജെറിനെ വീണ്ടും കാണുന്നതും സൗഹൃദത്തില്‍ ആയതും. സംസാരിക്കുന്നതിനിടെ നമുക്ക് കല്യാണം കഴിച്ചാലോ എന്ന് ചോദിച്ചപ്പോള്‍ അത് തമാശയായിട്ടായിരുന്നു കണ്ടതെന്ന് മഞ്ജരി പറയുന്നു.