ആ ഒരു കാരണം കൊണ്ട് എനിക്ക് ഒരുപാട് അവസരങ്ങൾ നഷ്ട്ടപെടുകയായിരുന്നു!

മലയാള പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ താരമാണ് മഞ്ജിമ മോഹൻ. ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ബാലതാരമായി തിളങ്ങിയതിനു ശേഷം കുറച്ച് നാളുകളായി സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്ന താരം വർഷങ്ങൾക്ക് ശേഷം ഒരു…

മലയാള പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ താരമാണ് മഞ്ജിമ മോഹൻ. ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ബാലതാരമായി തിളങ്ങിയതിനു ശേഷം കുറച്ച് നാളുകളായി സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്ന താരം വർഷങ്ങൾക്ക് ശേഷം ഒരു വടക്കൻ സെൽഫിയിലൂടെ നായികയായി തിരിച്ചുവരവ് നടത്തിയിരുന്ന താരത്തിന് മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമയിലും തന്റെ കഴിവ് തെളിയിച്ചതോടെ താരത്തിന് തമിഴ് നാട്ടിലും മികച്ച ആരാധക പിന്തുണ ലഭിക്കാൻ തുടങ്ങി. എന്നാൽ കുറച്ച് കാലങ്ങളായി താരത്തിനെ സിനിമയിൽ അങ്ങനെ കാണാറില്ല. തന്റെ ജീവിതത്തിലെ വളരെ വലിയ പ്രതിസന്ധി സമയത്തിൽ കൂടി കടന്നു പോകുകയായിരുന്നു താരം. തന്റെ കാലിനു അപ്രതീക്ഷിതമായി വന്ന അസുഖത്തെ കുറിച്ച് താരം മനസ്സ് തുറന്നിരുന്നു. ഇപ്പോഴിതാ തനിക് ചില കാരണങ്ങൾ കൊണ്ട് സിനിമയിൽ അവസരങ്ങൾ നഷ്ട്ടപെട്ടിരുന്നുവെന്നു തുറന്ന് പറയുകയാണ് മഞ്ജിമ.

Manjima Mohan
Manjima Mohan

ശരീരഭാരം കൂടിയതിന്റെ പേരിൽ തനിക്ക് പല അവസരങ്ങളും നഷ്ടമായെന്നും പല സിനിമകളിൽ നിന്നും താൻ പുറത്താക്കപ്പെട്ടുവെന്നും ഒരിക്കൽ ഒരു അഭിമുഖത്തിൽ മഞ്ജിമ പറഞ്ഞിരുന്നു. എന്നാൽ പരാജയപെട്ടു വെറുതെ ഇരിക്കാൻ മഞ്ജിമ ഒരുക്കമല്ലായിരുന്നു. നീണ്ട പരിശ്രമത്തിൽ കൂടി തന്റെ തടി കുറയ്ക്കാൻ മഞ്ജിമയ്ക്ക് കഴിഞ്ഞു. അതിനു തന്നെ സഹായിച്ചത് യോഗ ആണെന്ന് ഇപ്പോൾ പറഞ്ഞിരിക്കുകയാണ് താരം. തന്റെ ഇസ്റാഗ്രാമിൽ കൂടെയാണ് താരം ഈ കാര്യം ആരാധകരുമായി പങ്കുവെച്ചത്. ‘ഞാൻ ഇതുവരെ എടുത്തതിൽ എറ്റവും മികച്ച തീരമുമാനമാണ് ഇത്. യോഗ ശരീര ഭാരം കുറയ്ക്കുന്നത് മാത്രമല്ല, ജീവിതത്തിലേക്കുളള വഴി കൂടെയാണ്. ആസനങ്ങളും മെഡിറ്റേഷനും മാത്രമല്ല, അതിലൊക്കെ ഒരുപാട് കാര്യങ്ങൾ നമ്മളെ പഠിപ്പിക്കുന്നുണ്ട്. ഓരോ ദിവസവും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ യോഗ ചെയ്യാൻ പ്രേരിപ്പിക്കുന്ന ടീച്ചർക്ക് നന്ദി’ എന്നുമാണ് യോഗ അഭ്യസിക്കുന്ന ചിത്രത്തിനൊപ്പം മഞ്ജിമ കുറിച്ചത്.