ഒരുപാട് പ്രതീക്ഷിച്ചു..!! തിയേറ്ററില്‍ കൂവല്‍ ആയിരുന്നു..!! മഞ്ജിമ മോഹന്‍ പറയുന്നു

ബാലതാരമായി മലയാള സിനിമാ രംഗത്തേക്ക് എത്തിയ നടിയാണ് മഞ്ജിമ മോഹന്‍. പിന്നീട് വലിയൊരു ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളിയുടെ നായികയായി ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലാണ് നടി പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ആ തിരിച്ചു…

ബാലതാരമായി മലയാള സിനിമാ രംഗത്തേക്ക് എത്തിയ നടിയാണ് മഞ്ജിമ മോഹന്‍. പിന്നീട് വലിയൊരു ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളിയുടെ നായികയായി ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലാണ് നടി പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ആ തിരിച്ചു വരവിന് തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാന്‍ മഞ്ജിമയ്ക്ക് സാധിച്ചിരുന്നില്ല, പകരം ഒരുപാട് കുറ്റപ്പെടുത്തലുകളും കളിയാക്കലുകളും ട്രോളുകളുമാണ് താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നത്. ഒരുപാട് ആഗ്രഹിച്ച് ആ സിനിമയിലേക്ക് എത്തിയിട്ടും പ്രേക്ഷകര്‍ തനിക്ക് തന്ന വിമര്‍ശനങ്ങളെ കുറിച്ചാണ് താരം ഇപ്പോള്‍ മനസ്സ് തുറന്നിരിക്കുന്നത്.

ഒരു പ്രമുഖ ഓണ്‍ലൈന്‍ ചാനന്‍ നല്‍കിയ അഭിമുഖത്തിലാണ് മഞ്ജിമ ഇതേ കുറിച്ച് പറഞ്ഞത്. താരത്തിന്റെ വാക്കുകളിലേക്ക്… ഞാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചാണ് സിനിമയിലേക്ക് വന്നത്. ആദ്യ സിനിമ ചെയ്യുമ്പോള്‍ ഒരുപാട് പ്രതീക്ഷയുണ്ടെങ്കിലും അതെല്ലാം തകിടം മറിച്ച അനുഭവമാണ് തിയേറ്ററില്‍ നിന്നുമുണ്ടായത്. എന്റെ സീന്‍ സ്‌ക്രീനില്‍ വന്നപ്പോള്‍ ആളുകള്‍ കൂവുന്നു. ഞാന്‍ തിയേറ്ററില്‍ നേരിട്ട് അനുഭവിച്ചതാണ് ഇത്.

Manjima Mohan

അതിലും മോശം മറ്റൊന്നുമില്ല. അതിലെ കോമഡി എന്തെന്നാല്‍ അങ്ങനെ സംഭവിക്കുമെന്ന് നിവിന്‍ എന്നോട് നേരത്തെ പറഞ്ഞിരുന്നു എന്നതാണ്. എന്നാല്‍ നിവിന്‍ തമാശ പറയുകയാണ് എന്നായിരുന്നു കരുതിയത്. മനസിനെ അതിനായി പാകപ്പെടുത്തിവെച്ചോളാന്‍ നിവിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനേക്കാളും എന്നെ ബാധിച്ചത് നിര്‍മ്മാതാവിനെ വിളിച്ച് ആ സീന്‍ തിയേറ്ററില്‍ നിന്ന് എടുക്കണം എന്ന് പറഞ്ഞതാണ്.

ആ സീന്‍ സിനിമയില്‍ പ്രധാനപ്പെട്ടതാണ്. വടക്കന്‍ സെല്‍ഫി കഴിഞ്ഞിട്ട് തിരിച്ച് പോയി പഠിക്കാമെന്നാണ് കരുതിയത്. കാരണം ആരും ഇനി സിനിമയിലേക്ക് വിളിക്കുമെന്ന് തോന്നിയിരുന്നില്ല. എന്നാണ് മഞ്ജിമ പറയുന്നത്. അതേസമയം, മലയാള സിനിമയുടെ പ്രേക്ഷകര്‍ക്കല്ല മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കാണ് എന്നെ വേണ്ടാത്തത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട് എന്നും താരം പറയുന്നു.