അതോർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട,വിവാഹദിവസും ബോഡിഷെയിമിങ്ങ് നേരിടേണ്ടി വന്നയാളാണ് ഞാൻ: മഞ്ജിമ മോഹൻ

ഇക്കഴിഞ്ഞ നവംബർ 28നാണ് നടി മഞ്ജിമ മോഹനും നടൻ ഗൗതം കാർത്തിക്കും വിവാഹിതരായായത്. എന്നാൽ സാമൂഹികമാധ്യമങ്ങളിൽ നടി പങ്കുവെച്ച വിവാഹചിത്രങ്ങൾക്ക് താഴെ വൻ തോതിലുള്ള ബോഡി ഷെയിമിങ്ങ് കമന്റുകളുടെ നിര തന്നെയായിരുന്നു. തനിക്ക് നേരിടേണ്ടി…

ഇക്കഴിഞ്ഞ നവംബർ 28നാണ് നടി മഞ്ജിമ മോഹനും നടൻ ഗൗതം കാർത്തിക്കും വിവാഹിതരായായത്. എന്നാൽ സാമൂഹികമാധ്യമങ്ങളിൽ നടി പങ്കുവെച്ച വിവാഹചിത്രങ്ങൾക്ക് താഴെ വൻ തോതിലുള്ള ബോഡി ഷെയിമിങ്ങ് കമന്റുകളുടെ നിര തന്നെയായിരുന്നു. തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങിനെ കുറിച്ച് പറയുകയാണ് താരം.

തന്റെ ശരീരത്തെപറ്റി മറ്റുള്ളവർ വ്യാകുലപ്പെടുന്നത് എന്തിനാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നാണ് മഞ്ജിമ പറയുന്നത്. വിവാഹദിവസം പോലും ബോഡിഷെയിമിങ്ങ് നേരിടേണ്ടിയാളാണ് ഞാൻ. എന്റെ ശരീരത്തിൽ ഞാൻ സന്തുഷ്ടയാണ്. തനിക്ക് ഭാരം കുറയ്ക്കണമെന്ന് തോന്നിയാൽ എനിക്ക് അത് സാധിക്കുമെന്നും അറിയാം. പിന്നെ എന്റെ ജോലിയുമായി ബന്ധപ്പെട്ട് എനിക്ക് ശരീരഭാരം കുറയ്‌ക്കേണ്ട സാഹചര്യം വന്നാൽ ഞാൻ അത് ചെയ്യും ഇതൊക്കെ എന്നെ മാത്രം ബാധിക്കുന്ന വിഷയങ്ങളാണെന്നും മറ്റുള്ളവർ അതോർത്ത് ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും താര പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണവുമായി മഞ്ജിമ മോഹൻ രംഗത്തെത്തിയത്.

അതേ സമയം കളിയൂഞ്ഞാൽ എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ താരമാണ് മഞ്ജിമ മോഹൻ. പിന്നീട് പ്രിയം, . മയിൽപീലിക്കാവ്, തെങ്കാശിപ്പട്ടണം എന്നീ ചിത്രങ്ങളിൽ ബാലതാരമായി വേഷമിട്ടിരുന്നു. തുടർന്ന തന്റെ പഠനത്തിന്റെ ഭാഗമായി സിനിമയിൽ നിന്നും വിട്ടു നിന്ന മഞ്ജിമ മോഹൻ 2015 ൽ പുറത്തിറങ്ങിയ ഒരു വടക്കൻ സെൽഫിയിലൂടെ നായികയായി തിരിച്ചെത്തുകയായിരുന്നു.