നടി മഞ്ജിമ മോഹൻ കല്യാണം. വിവാഹ വർത്തയെകുറിച്ച് പ്രതികരിച്ച് താരം !!

മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജിമ മോഹൻ. ബാലതാരമായി മലയത്തിൽ ഒട്ടനവധി ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള താരം പിന്നീട് നായികയായും തിളങ്ങുകയുണ്ടായി. ഇതിനിടെ പല താരങ്ങളുടെ പേരിനൊപ്പം മഞ്ജിമയുടെ പേരും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു.…

മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജിമ മോഹൻ. ബാലതാരമായി മലയത്തിൽ ഒട്ടനവധി ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള താരം പിന്നീട് നായികയായും തിളങ്ങുകയുണ്ടായി. ഇതിനിടെ പല താരങ്ങളുടെ പേരിനൊപ്പം മഞ്ജിമയുടെ പേരും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു. ഏറ്റവും ഒടുവിൽ നടൻ ഗൗതം കാർത്തിക്കുമായുള്ള നടിയുടെ പ്രണയ കഥയാണ് വൈറലാകുന്നത്. ഈ വർഷം തന്നെ ഇരുവരും വിവാഹിതർ ആകുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

വരസങ്ങൾക്ക് മുൻപ് പ്രണയത്തിലായ ഇരുവരെയും കുറിച്ച് നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ താരങ്ങൾ അതിൽ വ്യക്തത വരുത്തിയതും ഇല്ല. നിലവിൽ ഗൗതമിനൊപ്പം ഒന്നിച്ചു താമസിക്കുകയാണ് എന്നാണ് മറ്റ് അഭ്യൂഹങ്ങൾ. വരും ദിവസങ്ങളിൽ വിവാഹത്തെക്കുറിച്ച് താരങ്ങൾ പുറത്ത് പറയും എന്നാണ് വാർത്തകൾ. ഏപ്രിലിൽ വിവാഹം ഉണ്ടാകും എന്ന തരത്തിലുള്ള വാർത്തകൾ സത്യമല്ല എന്നാണ് വിവരം. ഈ വാർത്ത താരം തന്നെയാണ് നിഷേധിച്ചത്. എന്നാൽ ഗൗതമുമായുള്ള ബന്ധം താരം നിഷേധിച്ചിരുന്നില്ല. ഏപ്രിലിൽ താൻ ഷൂട്ടിംഗ് സെറ്റുകളിൽ ആയിരിക്കുമെന്നും. ഒരു വിവാഹം നടക്കുകയാണെകിൽ നിങ്ങളെ അറിയിക്കുന്നത് സന്തോഷം ഉള്ള കാര്യം ആണെന്നും ആണ് വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിൽ മഞ്ജിമ നൽകിയ മറുപടി.