ഇരുപത്തി മൂന്ന് വർഷങ്ങൾക്ക് ശേഷം ആ രഹസ്യം തുറന്ന് പറന്നു മഞ്ജു! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഇരുപത്തി മൂന്ന് വർഷങ്ങൾക്ക് ശേഷം ആ രഹസ്യം തുറന്ന് പറന്നു മഞ്ജു!

മലയാളികൾ എക്കാലത്തും ഓർമ്മിക്കുന്ന മഞ്ജു വാര്യർ അഭിനയിച്ച മികച്ച ഒരു ചിത്രം ആണ് ദയ. 1998 ൽ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച സ്വീകരണം ആണ് അന്ന് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. കൂടാതെ നിരവധി അവാർഡുകളും ചിത്രം ആ വര്ഷം സ്വന്തമാക്കിയിരുന്നു. മൂന്ന് ദേശീയ പുരസ്കാരങ്ങൾ ഉൾപ്പടെ 5 സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും ആ വര്ഷം ചിത്രം നേടിയിരുന്നു. കഴിഞ്ഞ ദിവസം ആണ് മഞ്ജു വാര്യർ ഫ്ളാവെർസ് ടിവി യിൽ സംപ്രേക്ഷണം ചെയ്യുന്ന ടോപ്പ് സിംഗറിൽ അഥിതി ആയി എത്തിയത്. അവിടെ വെച്ച് കുട്ടികൾ ആലപിച്ച ദയയിലെ ഒരു ഗാനത്തിന് താരം ചുവടു വെയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നീണ്ട ഇരുപത്തി മൂന്ന് വർഷങ്ങൾക്ക് ശേഷം അധികം ആർക്കും അറിയാത്ത ചിത്രത്തിലെ ഒരു രഹസ്യം ടോപ്പ് സിംഗറിൽ കൂടി പുറത്തത് വിട്ടിരിക്കുകയാണ് മഞ്ജു വാര്യർ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

വർഷങ്ങൾക്ക് ശേഷവും ദയയിലെ ഗാനങ്ങൾ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. ഈ ഗാനം കേട്ടപ്പോൾ എനിക്ക് ഇത് ചിത്രീകരിച്ചപ്പോൾ ഉണ്ടായ ഓർമ്മകൾ ഒക്കെ മനസ്സിലേക്ക് ഓടി വന്നു.  ഈ ഗാനത്തിൽ ആണ് ചിത്രത്തിലെ നൃത്ത സംവിധാനത്തിനു ബൃന്ദ മാസ്റ്ററിന് ദേശീയ പുരസ്കാരം ലഭിച്ചത്. എന്നാൽ അധികം ആർക്കും അറിയാത്ത ഒരു രഹസ്യം ഈ ഗാനത്തിന് പിന്നിൽ ഉണ്ട്. ചിത്രത്തിന്റെ സംവിധായകൻ വേണു സാറും എംടി സാറും ക്യാമറമാനും ഒഴികെ ചിത്രത്തിൽ വർക്ക് ചെയ്ത എല്ലാവരും ഈ ഗാന രംഗത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും എന്നാൽ അത് ഇന്നും അധികം ആർക്കും അറിയാത്ത ആറു കാര്യം ആണെന്നും ഈ വേദിയിൽ കൂടിയാണ് അത് ഇപ്പോൾ ഈ ഇരുപത്തി മൂന്ന് വർഷങ്ങൾക്ക് ശേഷം പുറം ലോകം അറിയുന്നത് എന്നുമാണ് മഞ്ജു വാര്യർ പറഞ്ഞത്.

പതിനാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം റോഷൻ ആൻഡ്രുസ് സംവിധാനം ചെയ്ത ഹൌ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കൂടി ഗംഭീര തിരിച്ച് വരവാണ് മഞ്ജു വാര്യർ നടത്തിയത്. വളരെ വലിയ സ്വീകാര്യനാം ആണ് താരത്തിന് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചതും. തിരിച്ച് വരവിലും ശക്തമായ നായിക കഥാപാത്രം ആയിട്ടാണ് താരം എത്തിയത്. കുഞ്ചാക്കോ ബോബൻ ആയിരുന്നു ചിത്രത്തിലെ നായകൻ. നായിക പ്രാധാന്യമുള്ള ചിത്രം ആയിരുന്നിട്ട് കൂടി കുഞ്ചാക്കോ ബോബൻ പൂർണ്ണ മനസ്സോടെ ആയിരുന്നു ചിത്രത്തിൽ അഭിനയിച്ചായിരുന്നത്. ചിത്രം ശ്രദ്ധ നേടിയതോടെ നിരവധി ചിത്രങ്ങളിൽ ആണ് കുറഞ്ഞ സമയം മക്കോണ്ട മഞ്ജു നായികയായി അഭിനയിച്ചത്. അത് കൊണ്ട് തന്നെ വളരെ പെട്ടന്ന് മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയിലേക്ക് താരം എത്തിപ്പെടുകയായിരുന്നു. നായിക പ്രാധാന്യമുള്ള സിനിമകൾ ചെയ്യുന്നതിൽ പ്രായം ഒരു തടസ്സം അല്ല എന്ന് തെളിയിച്ച നടി കൂടിയാണ് മഞ്ജു വാര്യർ.

 

 

 

 

 

 

Trending

To Top