ലൊക്കേഷനിൽ വെച്ച് ലാലേട്ടനെ പോലെ ഒരാൾ അങ്ങനെ ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല!

റീലിറ്റി ഷോയിൽ കൂടെ എത്തി സിനിമയിൽ സജീവമായ താരമാണ് മഞ്ജു പത്രോസ്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് മഞ്ജു സിനിമയിൽ തന്റേതായ സ്ഥാനം കെട്ടിപ്പടുത്തത്. മറിമായം എന്ന ടെലിവിഷൻ പരുപാടിയിൽ അഭിനയിച്ചുകൊണ്ടിരിക്കെ ആണ് മഞ്ജുവിന്…

റീലിറ്റി ഷോയിൽ കൂടെ എത്തി സിനിമയിൽ സജീവമായ താരമാണ് മഞ്ജു പത്രോസ്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് മഞ്ജു സിനിമയിൽ തന്റേതായ സ്ഥാനം കെട്ടിപ്പടുത്തത്. മറിമായം എന്ന ടെലിവിഷൻ പരുപാടിയിൽ അഭിനയിച്ചുകൊണ്ടിരിക്കെ ആണ് മഞ്ജുവിന് സിനിമയിലേക്ക് ക്ഷണം ലഭിക്കുന്നത്. നിരവധി സിനിമകൾ ആണ് ചുരുങ്ങിയ സമയം കൊണ്ട് താരം ചെയ്തു തീർത്തത്. മലയാള സിനിമയിലെ സൂപ്പർ സ്റ്റാറുകൾ ആയ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം വരെ സ്ക്രീൻ പങ്കിടാനുള്ള ഭാഗ്യവും വളരെ പെട്ടന്ന് തന്നെ മഞ്ജുവിന് ലഭിച്ചു. ഇന്ന് മലയാള സിനിമയിലെ സ്ഥിര സാനിദ്യം ആണ് മഞ്ജു പത്രോസ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടയിൽ മോഹലാലിനൊപ്പം സിനിമ ചെയ്തപ്പോൾ ഉണ്ടായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് മഞ്ജു പത്രോസ്. മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ, manju pathorse

മലയാള സിനിമ ഇത്രയേറെ ആരാധിക്കുന്ന ഒരു താരമാണ് താൻ എന്ന ഒരു ചിന്തയോ അതിന്റെ ജാടയോ ഒന്നും ഒട്ടും ഇല്ലാത്ത താരമാണ് ലാലേട്ടൻ. താൻ ഒരു സീനിയർ ആർട്ടിസ്റ്റ് ആണെന്നും അത് കൊണ്ട് തന്നെ ജൂനിയർ ആർട്ടിസ്റ്റുകൾ അഭിനയിക്കുമ്പോൾ ഇത് ശരിയായില്ല അത് ശരിയായില്ല എന്നൊക്കെ കമെന്റ് പറയുന്ന കുറെ താരങ്ങൾ നമുക്കിടയിൽ തന്നെ ഉണ്ട്. എന്നാൽ അത്തരത്തിൽ ഒരു കമെന്റ് പോലും ലാലേട്ടന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഒറ്റ ചിത്രത്തിൽ മാത്രമാണ് ഞാൻ ലാലേട്ടനൊപ്പം അഭിനയിച്ചത്. എന്നാൽ അത്തരത്തിൽ ഒരു പെരുമാറ്റം ഞാൻ ലാലേട്ടനിൽ കണ്ടിട്ടേ ഇല്ല. സാധാരണ രണ്ടു മൂന്ന് ചിത്രങ്ങൾ അഭിനയിച്ച് ഹിറ്റ് ആക്കിയ താരങ്ങൾക്ക് പോലും പിന്നെ അടുത്ത ചിത്രത്തിന്റെ സെറ്റിൽ വരുമ്പോൾ ഭയങ്കര ജാഡ ആയിരിക്കും. ഷൂട്ടിങ് കഴിഞ്ഞ ഉടൻ അവർ അവരുടെ കാരവാനിൽ പോയി ഇരിക്കുകയാണ് ചെയ്യാറുള്ളത്. manju pathrose 1

എന്നാൽ ലാലേട്ടൻ അങ്ങനെ അല്ല. ലാലേട്ടന് വേണമെങ്കിൽ കാരവാൻ ലാലേട്ടൻ ഇരുന്നിടത്ത് വരും. എന്നാൽ അദ്ദേഹം ഷൂട്ടിങ് കഴിഞ്ഞ അവിടെ എവിടെ എങ്കിലും കസേര ഇട്ട് ഇരിക്കും. ഒരിക്കൽ ലാലേട്ടനെ കാണാൻ ഒരുപാട് പേര് അവിടെ തടിച്ച് കൂടി. കോഴിക്കോട്ട് ആയിരുന്നു ഷൂട്ട്. ലാലേട്ടൻ അവിടെ കസേര ഇട്ട് ഇരുന്നപ്പോൾ ക്രൂവിൽ ഉള്ള ഒരാൾ വന്നു പറഞ്ഞു ലാലേട്ടാ, കാരവാനിൽ ഇരിക്കാം എന്ന്. അപ്പോൾ ലാലേട്ടൻ പറഞ്ഞു ഈ ആളുകൾ എല്ലാം എന്നെ കാണാൻ വേണ്ടിയാണ് ഇവിടെ നിൽക്കുന്നത്. അപ്പോൾ ഞാൻ പോയി കാരവാനിൽ ഇരിക്കുന്നത് ശരിയാണോ എന്ന്. അത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. തന്നെ വളർത്തിയത് ഈ ജനങ്ങൾ ആണെന്നും ഈ ജനങ്ങൾ സ്നേഹത്തോടെ തന്നെ ലാലേട്ടാ എന്നാണു വിളിക്കുന്നത് എന്നും അദ്ദേഹത്തിന് നല്ല ബോധമുള്ളത് കൊണ്ടാണ് അദ്ദേഹം അങ്ങനെ പെരുമാറുന്നത്. സത്യത്തിൽ നമ്മൾ ജൂനിയർ ആർട്ടിസ്റ്റുകൾ ലാലേട്ടനെ പോലെയുള്ള സീനിയർ ആർട്ടിസ്റ്റുകളെ കണ്ടുപഠിക്കേണ്ടത് തന്നെയാണ്.