അമ്മയുടെ തനിപ്പകർപ്പാണ് മീനാക്ഷി, അമ്മയിൽ നിന്നും മകൾക്ക് കിട്ടിയ ഗുണങ്ങൾ - മലയാളം ന്യൂസ് പോർട്ടൽ
Film News

അമ്മയുടെ തനിപ്പകർപ്പാണ് മീനാക്ഷി, അമ്മയിൽ നിന്നും മകൾക്ക് കിട്ടിയ ഗുണങ്ങൾ

ഇടവേളക്ക് ശേഷം മടങ്ങിയെത്തിയ മഞ്ജു ശക്തമായ കഥാപാത്രങ്ങളുമായി മുന്നേറുകയാണ്, മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയിരിക്കുകയാണ് താരം, സല്ലാപം എന്ന സിനിമയിൽ ദിലീപിന്റെ നായികയായി എത്തിയ മഞ്ജു ജീവിതത്തിലും ദിലീപിന്റെ നായികയായി മാറുകയായിരുന്നു. സിനിമയിൽ മുന്നേറുന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം ചെയ്യുന്നത്. ശേഷം അഭിനയം നിർത്തി വീട്ടമ്മയായി മാറുകയായിരുന്നു മഞ്ജു.

പിന്നീട് വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു മഞ്ജുവാര്യരുടെ ജീവിതത്തില്‍. തുടര്‍ന്ന് ആരാധകരുടെ ആഗ്രഹം പോലെ നൃത്തത്തിലേക്കും അഭിയത്തിലേക്കും മഞ്ജുശക്തമായി തിരിച്ചുവന്നു. ഇതിനിടെ വിവാഹമോചനം ഉള്‍പ്പെടെ ജീവിതത്തില്‍ സംഭവിച്ചെങ്കിലും അതിനൊന്നും മഞ്ജുവിനെ തളര്‍ത്താനായില്ല. വേര്‍പിരിയലിലൂടെ മകള്‍ മീനാക്ഷി ദിലീപിനൊപ്പം പോവുകയായിരുന്നു. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ കൂടി മഞ്ജു വീണ്ടും സിനിമയില്‍ തിരിച്ചു വരികയായിരുന്നു. അതിനു ശേഷം സിനിമകൾ കൊണ്ട് തിരക്കിലാണ് മഞ്ജു, ഒന്ന് കഴിയുമ്പോൾ മറ്റൊന്ന് എന്ന രീതിയിലാണ് മഞ്ജുവിനെ തേടി സിനിമകൾ എത്തുന്നത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്.

ദീലീപ്- മഞ്ജു വേര്‍പിരിയലിന് ശേഷം അച്ഛന്‍ ദിലീപിന്റെ സംരക്ഷണയിലാണ് മീനാക്ഷി താമസിക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മീനാക്ഷിയുടേയും മഞ്ജുവിന്റേയും ചിത്രങ്ങളാണ്. രണ്ട് പേരും കറുത്ത നിറത്തിലുള്ള ചുരിദ്ദാര്‍ ധരിച്ചുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. ഒരുപോലെ പോസ് ചെയ്തു നല്‍ക്കുന്ന അമ്മയുടേയും മകളുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലും ഫാന്‍സ് ഗ്രൂപ്പിലും വൈറലാണ്. അമ്മയെ പോലെ തന്നെയാണ് മകളെന്നാണ് ആരാധകര്‍ പറയുന്നത്.

ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. 1999-ല്‍ കണ്ണെഴുതി പൊട്ടൂം തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചുയ. 14 വര്‍ഷങ്ങള്‍ക്കു ശേഷം 2012 ഒക്ടോബര്‍ 24-നാണ് മഞ്ജു വാര്യര്‍ വീണ്ടും അരങ്ങിലെത്തിയത്.

Trending

To Top
Don`t copy text!