മഞ്ജുവിന്റെ ഓണപ്പരുവാടിയിൽ അതിഥിയായി ഭാവന എത്തുന്നു.

മലയാളായി പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജുവാര്യർ. ഇപ്പോൾ മലയാള സിനിമയിലെ മുൻനിര നായികമാരുടെ പട്ടികയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയും മഞ്ജു തന്നെയാണ്.നിരവധി വ്യത്യസ്തമാർന്ന വേഷണങ്ങൾ ചെയ്ത താരത്തെ മലയാളികൾ നെഞ്ചിലേറ്റി.ഒരു കാലയളവിൽ…

മലയാളായി പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജുവാര്യർ. ഇപ്പോൾ മലയാള സിനിമയിലെ മുൻനിര നായികമാരുടെ പട്ടികയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയും മഞ്ജു തന്നെയാണ്.നിരവധി വ്യത്യസ്തമാർന്ന വേഷണങ്ങൾ ചെയ്ത താരത്തെ മലയാളികൾ നെഞ്ചിലേറ്റി.ഒരു കാലയളവിൽ സൂപ്പർ താരങ്ങളുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ നിറസാന്നിധ്യമായിരുന്നു മഞ്ജു.

വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന താരം വിവാഹ മോചനത്തിന് ശേഷമാണ് സിനിമയിൽ എത്തുന്നത്. നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം സിനിയിൽ എത്തിയ താരത്തെ മലയാളി പ്രേഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. തിരിച്ചു വരവിന് ശേഷം മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച താരം വീണ്ടും പ്രേക്ഷക പ്രീതി നേടിയെടുത്തു. ഇപ്പോൾ മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത നായികമാരിൽ ഒരാളാണ് മഞ്ജു. സിനിമക്ക് പുറമെ റിയാലിറ്റി ഷോയിലും താരം പങ്കെടുക്കാറുണ്ട്. ജനപിന്തുണയുള്ള മിക്ക റിയാലിറ്റി ഷോകളിലും താരം എത്താറുണ്ട്.

ഇപ്പോൾ ഈ ഓണത്തിന് സീ കേരളം ചാനലിലെ റിയാലിറ്റി ഷോയിലാണ് താരം പങ്കെടുക്കുന്നത്. ഇതിന്റെ ഭയമായി ചാനലിന്റെ പ്രമോ വീഡിയോ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്. മഞ്ജു ഭാവങ്ങള്‍ എന്നാണ് ഓണപരിപാടിക്ക് പേരുനൽകിയിരിക്കുന്നത്. മഞ്ജുവിന് പുറമെ മലയാള സിനിമയിലെ സ്രെദ്ധയ താരങ്ങളും പങ്കെടുക്കുന്നുണ്ട്. നീണ്ട കാലാലയളവിന് ശേഷം മഞ്ജുവും മനോജ് കെ ജയനും ഒന്നിക്കുന്ന എന്ന പ്രക്തേകതയും ഈ പരിപാടിക്ക് ഉണ്ട്. സല്ലാപം, സമ്മാനം എന്നി സിനിമകളിലാണ് ഇവർ ഒരുമിച്ച് അഭിനയിച്ചിരുന്നത്. കൂടാതെ സ്റ്റേജ് പ്രോഗ്രാമിൽ ഇവർ ഒരുമിച്ചുള്ള പാട്ടും കേൾക്കാനുമുള്ള അവസരം പ്രക്ഷകർക്ക് ഉണ്ടാകും.

മനോജ് കെ ജയന് പുറമെ മഞ്ജുവിന്‌റെ അടുത്ത സുഹൃത്തുക്കളെല്ലാം പരിപാടിക്ക് ഉണ്ടാകും. ആ കൂട്ടത്തിൽ ഭാവനയും ഉണ്ടാകും. നിഖില വിമല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഗ്രേസ് ആന്റണി തുടങ്ങിയ താരങ്ങളും ഷോയിലുണ്ടാകും. ഭാവനയുടെ ഡാൻസും പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരെ കൂടാതെ മൃദുല വിജയ്, ഷിജു എആര്‍, റിച്ചാര്‍ഡ് ജോസ് തുടങ്ങിയവരും ഷോയിൽ എത്തുന്നുണ്ട്. ആഗസ്റ്റ് 22നാണ് മഞ്ജു ഭാവങ്ങള്‍ സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുക എന്നൊരു റിപോറ്റുകൾ.