Film News

ഗീതുവിനെയും ഭാവനയെയും വെല്ലുവിളിച്ച് മഞ്ജു, ഏറ്റെടുത്ത് ആരാധകരും!

Manju about Bhavana about Geethu

ഏറെ നാളുകളായി ആരാധകർ റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍ ഒരുക്കുന്ന ‘ജാക്ക് ആന്‍ഡ് ജില്‍’. ‘ഉറുമി’യ്ക്കു ശേഷം സന്തോഷ് ശിവന്‍ ഒരുക്കുന്ന മലയാളചിത്രമെന്ന പ്രത്യേകതയും ‘ജാക്ക് ആന്‍ഡ് ജില്ലി’നു ഉണ്ട്. മഞ്ജുവാര്യരും കാളിദാസ് ജയറാമുമാണ് ചിത്രത്തിൽ പ്രധാന വേഷത്തില്‍ എത്തുന്നത്. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രം കൂടിയാണിത്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ കിം കിം കിം എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയത്. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തിറങ്ങിയത്. മഞ്ജു വാര്യർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം പറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ശ്രദ്ധേയം ആക്കുകയായിരുന്നു. ഗാനം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. മികച്ച സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിലും ഗാനത്തിന് ലഭിച്ചത്. ഗാനം റെക്കോർഡ് ചെയ്യുന്ന സമയത് സ്റ്റുഡിയോയിൽ ഉണ്ടായിരുന്നവർ എല്ലാം വളരെ ഹാപ്പി ആയും രസകരമാണ് ആണ് അവരവരുടെ ജോലി ചെയ്തതെന്നും അത് ഈ ഗാനം കേൾക്കുമ്പോൾ തന്നെ നിങ്ങൾക്ക് മനസിലാകും എന്നും മഞ്ജു വാര്യർ പറഞ്ഞിരുന്നു. manju-warrier--chathurmukha

ഇപ്പോഴിതാ താരം ഗാനത്തിന് മനോഹരമായ രീതിയിൽ നൃത്തം ചെയ്തുകൊണ്ടുള്ള വീഡിയോ ആണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കിം കിം കിം എന്ന് തുടങ്ങുന്ന ഗാനത്തിന് കുട്ടികളെ പോലെ നൃത്തം ചെയ്യുന്ന മഞ്ജുവിന്റെ വീഡിയോ മഞ്ജു തന്നെയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ വൈറൽ ആയി മാറുകയും ചെയ്തു. വീഡിയോ ചെയ്തത് മാത്രമല്ല, താൻ ചെയ്തത് പോലെ പാട്ടിനു നൃത്തം ചെയ്യാൻ അടുത്ത സുഹൃത്തുക്കൾ ആയ ഭാവനയും ഗീതു മോഹൻദാസിനെയും വെല്ലുവിളിക്കാനും മഞ്ജു മറന്നില്ല. മഞ്ജുവിന്റെ ചലഞ്ച് ഇരുവരും ഏറ്റെടുക്കുമോ എന്ന കാത്തിരിപ്പിൽ ആണ് ആരാധകരും.

Trending

To Top