മഞ്ജു ആ പോസ്റ്റ് ഡിലീറ്റ് ആക്കാനുള്ള കാരണം ഇതാണ്..!! ഉണ്ണിക്കില്ലാത്ത പ്രശ്‌നമാണ് മറ്റുചിലര്‍ക്ക്!!

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. ഒരുകാലത്ത് സിനിമയില്‍ നിന്ന് ഇടവേള എടുത്ത താരം, ഇപ്പോള്‍ ഇതരഭാഷാ ചിത്രങ്ങളില്‍ക്കൂടി സജീവമായിരിക്കുകയാണ്. താരത്തിന്റെ പതിയ സിനിമകളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ താരം…

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. ഒരുകാലത്ത് സിനിമയില്‍ നിന്ന് ഇടവേള എടുത്ത താരം, ഇപ്പോള്‍ ഇതരഭാഷാ ചിത്രങ്ങളില്‍ക്കൂടി സജീവമായിരിക്കുകയാണ്. താരത്തിന്റെ പതിയ സിനിമകളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു സിനിമാ പോസ്റ്ററിനെ കുറിച്ചും അത് പിന്നീട് സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്ന് മാറ്റിയതിനെ കുറിച്ചുമാണ് പല തരത്തിലുള്ള വിവാദങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

നല്ലത് കണ്ടാല്‍ അത് പ്രോത്സാഹിപ്പിക്കാനും തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി അത് ഷെയര്‍ ചെയ്ത് കൂടുതല്‍ പേരിലേക്ക് അത് എത്തിക്കാനും യാതൊരു മടിയും കാണിക്കാത്ത താരമാണ് മഞ്ജു വാര്യര്‍. എന്നാല്‍ നല്ലതല്ലാത്തത് കണ്ടാലും താരം പ്രതികരിക്കാതെ പോകാറില്ല. ഇപ്പോഴിതാ ഉണ്ണി മകുന്ദന്‍ നായകനായി എത്തിയ മേപ്പടിയാന്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്തതിനെ ചൊല്ലിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും മഞ്ജുവാര്യര്‍ക്ക് എതിരെ വിമര്‍ശനങ്ങളും ഉയരുന്നത്.

മേപ്പടിയാന്‍ സിനിമയില്‍ സേവാഭാരതിയും ശബരിമലയും ഒക്കെ വരുന്നത് കൊണ്ടാണ് മഞ്ജു പോസ്റ്റ് നീക്കം ചെയ്തത് എന്നാണ് വിമര്‍ശകര്‍ പറയുന്നത്. മഞ്ജു ആ പോസ്റ്റ് മുക്കി എന്നും അത് പലരേയും ഭയന്നിട്ടാണ് എന്നുമെല്ലാം കമന്റുകള്‍ വന്നു. എന്നാല്‍ അതിലെ സത്യാവസ്ഥ എന്താണ് എന്നുള്ള കാര്യമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മഞ്ജുവിന്റെ സോഷ്യല്‍ മീഡിയ പിന്തുടരുന്നവര്‍ക്ക് വ്യക്തമായി അറിയുന്ന കാര്യമാണ് പ്രൊമോഷന്റെ ഭാഗമായി പോസ്റ്റ് ചെയ്യുന്ന പോസ്റ്ററുകള്‍ കുറച്ചു ദിവസത്തിന് ശേഷം അവര്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും മാറ്റാറുണ്ട് എന്നുള്ള കാര്യം.

എന്നാല്‍ ഇത് വേറെ രീതയില്‍ വളച്ചൊടിച്ചാണ് വാര്‍ത്തകള്‍ ചിലര്‍ പുറത്ത് വിടുന്നത്. ഉണ്ണി മുകുന്ദനില്ലാത്ത എന്ത് പ്രശ്‌നമാണ് നാട്ടുകാര്‍ക്ക് ഉള്ളതെന്നുമാണ് നടനുമായി അടുത്തുനില്‍ക്കുന്നവര്‍ ചോദിക്കുന്നത്. ‘ബ്രോഡാഡി’ അനൗണ്‍സ് ചെയ്തപ്പോള്‍ തന്റെ അക്കൗണ്ടില്‍ ഷെയര്‍ ചെയ്ത പോസ്റ്ററും ഇതുപോലെ തന്നെ പിന്നീട് അവര്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ഡിലീറ്റ് ചെയ്യുകയുണ്ടായി അത് തന്നെ ഈ വിവാദങ്ങള്‍ക്കുള്ള ഏറ്റവും നല്ല ഉത്തരമാണ്. സത്യാവസ്ഥ മനസ്സിലാക്കാതെയാണ് ചിലര്‍ വ്യാജ വാര്‍ത്തകളും വിവാദങ്ങളും വിമര്‍ശനങ്ങളും പടച്ച് വിടുന്നതെന്നാണ് മഞ്ജുവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.